| Monday, 12th June 2017, 10:40 am

എറണാകുളം ബി.ജെ.പിയില്‍ ഗ്രൂപ്പിസം ശക്തമാകുന്നു; മണ്ഡലം പ്രസിഡന്റിനെ കുത്തുകേസില്‍ കുടുക്കിയത് എ.എന്‍. രാധാകൃഷ്ണനെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയിലെ ബി.ജെ.പിയില്‍ ഗ്രൂപ്പിസം ശക്തമാകുന്നു. മണ്ഡലം പ്രസിഡന്റായ സിജി രാജഗോപാലനെ കുത്തുകേസില്‍ പ്രതിയാക്കിയത് ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണനാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതാവ് ജിനീഷിനെ വടുതലയില്‍ വെച്ച് കുത്തി പരുക്കേല്‍പ്പിച്ച കേസിലാണ് സിജി പ്രതിയായത്.

സംഭവം നടക്കുന്ന സമയം സ്ഥലത്തില്ലായിരുന്ന സിജി ഇപ്പോള്‍കേസിലെ രണ്ടാം പ്രതിയാണ്. സിജിയുടെ അടുത്ത സുഹൃത്തുക്കളാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. എ.എന്‍. രാധാകൃഷ്ണനും ജില്ലയിലെ സി.പി.ഐ.എം നേതൃത്വവും സെന്‍ട്രല്‍ സി.ഐയും ചേര്‍ന്നാണ് സിജിയെ കേസില്‍ കുടുക്കിയത്.


Also Read: ‘എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട, അതിന് നിങ്ങളായിട്ടില്ല’; തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വായടപ്പിച്ച് എം.വി നികേഷ് കുമാര്‍


സിജി രാജഗോപാലും എ.എന്‍. രാധാകൃഷ്ണനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിജി രാജഗോപാലിന്റെ ഉയര്‍ച്ചയ്ക്ക് പലപ്പോഴും തടസം സൃഷ്ടിച്ചയാളാണ് രാധാകൃഷ്ണന്‍.

എ.എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഫണ്ട് പ്രവര്‍ത്തനം നടത്തിയതും ഗുണ്ടകളുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധവുമെല്ലാം സിജി രാജഗോപാല്‍ സംസ്ഥാന കമ്മിറ്റിക്ക് മുന്‍പില്‍ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നതിനും രാധാകൃഷ്ണന് സംസ്ഥാന കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു.


Don”t Miss: ‘ഇതെന്റെ അവസാനത്തെ വീഡിയോ ആകാം, എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’; മതം മാറിയതിന് ആര്‍.എസ്.എസ്സുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ഭീകരത വിവരിച്ച് യുവാവ്


മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സിജി രാജഗോപാലിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷമാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്നത്. വിളിച്ചുവരുത്തിയതനുസരിച്ച് സംഘര്‍ഷ സ്ഥലത്ത് എത്തിയ ഇദ്ദേഹത്തെ ഒരുസംഘം സി.പി.ഐ.എം പ്രവര്‍ത്തകര്‍ വടിവാളുമായെത്തി ഓടിച്ചു. പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച ഇയാളെ രാവിലെ വരെ അവിടെ ഇരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവത്രെ.

എറണാകുളം ജില്ലയിലെ ബി.ജെ.പിയിലെ ഗ്രൂപ്പിസം ഇതോടെ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more