സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച സാമ്പത്തികപരിഷ്‌കരണ പദ്ധതി ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയതില്‍. ഭരണകക്ഷിയിലെ ഭിന്നതകള്‍ രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപ്രസ് രാജിവെച്ചതെന്നാണ് എന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ മന്ത്രിസഭക്ക് തുടരാനാവില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് സിപ്രാസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയ സിപ്രസ് ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് ധനമന്ത്രി യാനിസ് വരൂഫാകിസ് സ്ഥാനമൊഴിഞ്ഞിരുന്നു. സിപ്രാസ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശമുണ്ട്. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.