| Thursday, 9th May 2013, 12:05 pm

പരിക്ക്: ഗ്രയിം സ്മിത്ത് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൊഹന്നാസ്ബര്‍ഗ്: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രയിം സ്മിത്ത് കളിച്ചേക്കില്ല. []

കണങ്കാലിനേറ്റ പരിക്കാണ് കാരണം. ബുധനാഴ്ച സ്മിത്തിനെ ലണ്ടനിലെ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

പരിശോധനയില്‍ സ്മിത്തിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയതോടെയാണ് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന് ഉറപ്പായത്. ജൂണ്‍ ആറിന് കാര്‍ഡിഫില്‍ ഇന്ത്യയ്‌ക്കെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.

എന്നാല്‍ സ്മിത്തിനെ മത്സരത്തില്‍ നിന്ന് മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. സ്്മിത്തിന് പകരം ആര് ടീമിലെത്തുമെന്ന് വൈകാതെ അറിയാന്‍ കഴിയും.

Latest Stories

We use cookies to give you the best possible experience. Learn more