| Monday, 11th June 2018, 6:40 pm

2019ന് മുന്‍പ് ദല്‍ഹിക്ക് സംസ്ഥാനപദവി നല്‍കിയാല്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കും: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ദല്‍ഹിയിലെ എല്ലാവോട്ടുകളും ബി.ജെ.പിക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇല്ലെങ്കില്‍ ബി.ജെ.പിക്കാര്‍ ദല്‍ഹി വിട്ടോളാന്‍ ജനങ്ങള്‍ ബോര്‍ഡുകള്‍ വെക്കുമെന്നും കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞു.

ദല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ദല്‍ഹി നിയമസഭാ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസത്തിലാണ് പ്രമേയം പാസാക്കുന്നത്.

ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം പൂര്‍ണ്ണപദവിയില്ലാത്തതിനാല്‍ സംസ്ഥാന ഭരണം പലപ്പോഴും കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു കെജ്‌രിവാളിന്.

Latest Stories

We use cookies to give you the best possible experience. Learn more