| Monday, 31st December 2012, 2:18 pm

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗ്‌ളോബല്‍ വില്ലേജ് അര്‍ദ്ധരാത്രിയും തുറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുതുവര്‍ഷം പ്രമാണിച്ച് ഇന്ന് ബോള്‍ഗാട്ടിയിലെ ഗ്‌ളോബല്‍ വില്ലേജ് കൂടുതല്‍ സമയംപ്രവര്‍ത്തിക്കും. വൈകിട്ട് മൂന്ന് മണിക്ക് തുറക്കുന്ന ഗ്‌ളോബല്‍ വില്ലേജ് രാത്രി 12.30 വരെ തുറന്നുപ്രവര്‍ത്തിക്കും. പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ അവസരമൊരുക്കുന്നതിനായാണിത്.[]

വിഭവസമൃദ്ധമായ ഫുഡ് പവലിയനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനവദി വിനോദാവസരങ്ങളൊരുക്കിയിട്ടുള്ള അമ്യൂസ്‌മെന്റ് ഏരിയയിലും സംഗീതനൃത്തവിരുന്നൊരുക്കുന്ന വിനോദമേഖലയിലുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

പഞ്ചാബി നൃത്തം, ബെന്നറ്റ് ആന്‍ഡ് ബാന്‍ഡിന്റെ സംഗീതപരിപാടി, സലില്‍ ഹട്ടണ്‍, അരുണ്‍ ഗോപന്‍, ഗൌരി, ഹരിത എന്നിവര്‍ നയിക്കുന്ന സംഗീതനിശ എന്നിവയാണ് പുതുവല്‍സരത്തെ വരവേല്‍ക്കാനായി സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്‌റിവലിന്റെ ഭാഗമായി നടക്കുന്ന ഗ്‌ളോബല്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്.

മറ്റ് പവലിയനുകള്‍ പതിവുസമയക്രമമനുസരിച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി പത്തുവരെയേ പ്രവര്‍ത്തിക്കുകയുള്ളു.

Latest Stories

We use cookies to give you the best possible experience. Learn more