തമിഴ് സിനിമാ പ്രേക്ഷരെക്കാൾ മലയാള സിനിമ നെഞ്ചോട് ചേർത്ത് പിടിച്ച സിനിമയായിരുന്നു സി. പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകൻ. മനുഷ്യ ബന്ധങ്ങളുടെയും ഓർമ്മകളുടെയും നൊസ്റ്റാൾജിക് അനുഭവം തന്ന സിനിമ തമിഴ് പ്രേക്ഷർ കയ്യൊഴിയുകയും മലയാളികൾ അതേറ്റെടുക്കുകയുമായിരുന്നു. മനോഹരമായ കഥാവിഷ്കാരത്തോടൊപ്പമുള്ള ഗോവിന്ദ് വസന്തയുടെ സംഗീതം കൂടി ചേർന്നപ്പോൾ സിനിമാ പ്രേമികൾക്കത് മനോഹരമായ അനുഭവമായി മാറുകയും ചെയ്തു.
മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഗോവിന്ദ് വസന്ത മെയ്യഴകനിലെ കമൽഹാസൻ പാടിയ പാട്ടുകളുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കു വെച്ചത്. സിനിമയിലെ ‘യാരോ ഇവൻ യാരോ’ എന്ന സോളോ ഗാനവും ‘പോറേൻ നാ പോറേൻ’ എന്ന ഗാനം വിജയ് നാരായണനൊപ്പവുമാണ് കമൽഹാസൻ പാടിയത്. സോളോ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ഗാനത്തിന് ഏറെ പ്രേക്ഷകപ്രീതി ലഭിക്കുകയും ചെയ്തിരുന്നു.
മെയ്യഴകൻ.Photo.Screen Grab/Youtube.com
‘ആ പാട്ട് കമ്പോസ് ചെയ്യുമ്പോൾ അതിനകത്ത് ഒരു വലിയ ഇമോഷണൽ സ്പേസ് ഞാൻ സിംഗറിന് കൊടുക്കാൻ വേണ്ടി ഇട്ടിട്ടാണ് കവർ ചെയ്തത്. അതൊരു സിംഗേഴ്സ് സോങാണ്. ഭയങ്കര ബാക്ഗ്രൗണ്ടോ ഇമ്പ്രസീവോ ആയിട്ടുള്ള ഓർക്കസ്ട്രേഷനോ ആ പാട്ടിനില്ല.ഒരു നിശബ്ദമായ പാട്ടാണത്. പാടുന്ന ആളാണ് ഇതിന്റെ എല്ലാ തരത്തിലുള്ള എഫക്ടും ഉണ്ടാക്കേണ്ടത്.
സത്യം പറഞ്ഞാൽ തീർച്ചയായും ആക്ടേഴ്സ് പാടുമ്പോൾ എത്രത്തോളം അതിന്റെ ഇമോഷണൽ ലെവൽ കവർ ചെയ്യാൻ പറ്റുമെന്ന് എനിക്ക് ഐഡിയ ഉണ്ടായിരുന്നില്ല. കമൽഹാസൻ ആയതുകൊണ്ട് മാത്രമാണ് എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നത്. അൻപേ ശിവമൊക്കെ പാടിയ ആളാണ്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിലൊന്നാണ് അൻപേ ശിവം.’ ഗോവിന്ദ് പറഞ്ഞു.
അങ്ങനെയൊരു പാട്ട് കംപോസ് ചെയ്യാനും പാടാനും എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആ പാട്ട് മുമ്പേ ഇറങ്ങിയതാണെന്നും അതുകൊണ്ട് ഒരു ഡൗട്ടുണ്ടായിരുന്നെന്നും എന്നാൽ റെക്കോഡിങ് തുടങ്ങിയ ആദ്യത്തെ മൊമന്റ് തൊട്ട് അദ്ദേഹം അതിന്റെ ചാർജ് ഏറ്റെടുത്തുവെന്നും ഗോവിന്ദ് വ്യക്തമാക്കി. കമൽഹാസൻ ഉൾപ്പടെയുള്ളവർ എന്തുകൊണ്ടാണ് ഇത്രയും കാലമായ് സിനിമയിൽ നിൽക്കുന്നതെന്നും സൂപ്പർസ്റ്റാഴ്സായതെന്നും തനിക്കപ്പോൾ മനസ്സിലായെന്നും അതെല്ലാം പഠിക്കണ്ടതാണെന്നും ഗോവിന്ദ് പറഞ്ഞു.
Content Highlight: Govind Vasantha stated that it was a quiet song and added that he had possessed confidence only because it was Kamal Haasan.