തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുക.
ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് എസ്.സി.ഇ.ആര്‍.ടി കരട് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് ഈ കരട് കരിക്കുലം കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കുകയും ഇന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഈ വര്‍ഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാം ഭാഗത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുക. അടുത്ത വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു ടെക്സ്റ്റ് ബുക്കിലും ഈ ഭാഗം പഠിപ്പിക്കും. പത്താം ക്ലാസിന്റെ രണ്ടാം ഭാഗം മൂന്നാഴ്ച്ചക്കുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും.
Content Highlight: Governor’s powers to be included in school curriculum; Curriculum Committee approves Education Department’s decision