തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ നയാ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം വായിച്ച് ഗവർണർ രാജേന്ദ്രർ അർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതിയിലും കേന്ദ്രത്തെ ഗവർണർ വിമർശിച്ചു.
ദേശീയ തൊഴിലുറപ്പ് നിയമം അതുപോലെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിഹിതം 100ൽ നിന്നും 60 ശതമാനമായി കുറച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം വികസന പാതയിൽ കുതിക്കുന്നുവെന്നും പത്ത് വർഷത്തിൽ മികച്ച രീതിയിലാണ് കേരളം മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിശുമരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും സാമൂഹ്യ വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു.
ക്രമസമാധാന പരിപാലനം മെച്ചപ്പെട്ടു. വീടില്ലാത്തവർക്ക് സഹായം നൽകി. പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സാമ്പത്തിക മേഖല വളർച്ചയുടെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കേരളത്തെ കേന്ദ്രം ഞെരുക്കുകയാണെന്നും കേന്ദ്ര വിഹിതം വെട്ടികുറക്കുന്നത് പ്രതിസന്ധിയിലാണെന്നും അദ്ദേഹം വിമർശിച്ചു.
തുക വെട്ടിക്കുറക്കുന്നത് ന്യായീകരണമില്ലാതെയാണെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെയും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Governor Rajendra Arlekar reads out criticism against the Centre in the assembly session