| Saturday, 31st January 2026, 1:15 pm

സർക്കാർ സ്കൂളുകളുടെ സിലബസ് 25 ശതമാനം കുറയ്ക്കും; ഉള്ളടക്കത്തിൽ കുറവുവരില്ല: വി.ശിവൻകുട്ടി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ സിലബസ് 25 ശതമാനം കുറക്കാൻ തീരുമാനിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

സിലബസിൽ  25 ശതമാനം കുറച്ചാലും ഉള്ളടക്കത്തിൽ കുറവുവരില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്ക് അമിതഭാരം നിറഞ്ഞ പുസ്തകങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ടെന്നും സിലബസിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും അധ്യാപകർക്ക് പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ 25 ശതമാനം പാഠഭാഗങ്ങൾ കുറക്കാൻ വേണ്ടി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിച്ചുകൊണ്ടിരുന്ന പാഠഭാഗങ്ങൾക്ക് കുറവ് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സ്കൂളുകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

5000 കോടി രൂപയുടെ ഫണ്ടാണ് കിഫ്‌ബി മുഖാന്തരം സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ ചെലവഴിച്ചതെന്നും 55000ത്തോളം വരുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

നിരവധി സ്കൂളുകളിൽ ലിഫ്റ്റുകളും എയർകണ്ടീഷനുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര, ദേശീയ സ്കൂളുകളോട് മത്സരിക്കാൻ കഴിയുന്ന സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് നമ്മുടെ ഗവൺമെന്റ് സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Content Highlight: Government schools’ syllabus will be reduced by 25 percent; there will be no reduction in content: V. Sivankutty

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more