| Monday, 19th May 2025, 8:13 am

23 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ഇടിവ്; ഏറ്റവും കുറവ് ഉത്തര്‍പ്രദേശില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശനത്തില്‍ കുത്തനെയുള്ള ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2024-25 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കുറവ് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഉത്തര്‍പ്രദേശിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

23 സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനനിരക്ക് കുറഞ്ഞപ്പോള്‍ എട്ട് സംസ്ഥാനങ്ങളില്‍ ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഉത്തര്‍പ്രദേശില്‍ 21.83 ലക്ഷം വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയതെന്നും പറയുന്നു.

കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പി.എം. പോഷണ്‍ പദ്ധതിയുടെ പ്രകടനം, ആസൂത്രണം, ബജറ്റ് എന്നിവയെ കുറിച്ചാണ് കൂടികക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടത്തിയതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിന് പിന്നില്‍ 6.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ ബീഹാറും രാജസ്ഥാനില്‍ 5.63 ലക്ഷം വിദ്യാര്‍ത്ഥികളുടെ കുറവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ 4.01 ലക്ഷത്തിന്റെയും കര്‍ണാടകയില്‍ 2.15 ലക്ഷത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 2023-24 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയിലുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ 37 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായതെന്നും അതിന് മുമ്പത്തെ വര്‍ഷം 25.17 കോടി വിദ്യാര്‍ത്ഥികളാണ് എന്റോള്‍ ചെയ്തിരുന്നതെന്നും പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവലോകന കാലയളവില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 16 ലക്ഷവും ആണ്‍കുട്ടികളുടെ എണ്ണത്തില്‍ 21 ലക്ഷം കുറവുമുണ്ടായതായും പറയുന്നു.

അതേസമയം ഡാറ്റാശേഖരണ രീതിയിലെ മാറ്റമാണ് ഇടിവിന് കാരണമായതെന്നും ഡാറ്റ ക്ലെന്‍സിങ്ങും, ഗോസ്റ്റ് എന്‍ട്രീസും ഇതിന് കാരണമായിട്ടുണ്ടെന്നും പറയുന്നുണ്ട്.

എന്നാല്‍ കൊവിഡിന് ശേഷം ചില വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് സ്വകാര്യ സ്‌കൂളുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ടാവുമെന്നും പറയുന്നുണ്ട്. കുറഞ്ഞ സ്‌കീം കവറേജ് ഉണ്ടായതായി പി.എം പോഷണില്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlight: Government school enrollment declines in 23 states in India; lowest in Uttar Pradesh

We use cookies to give you the best possible experience. Learn more