| Wednesday, 22nd July 2015, 2:30 pm

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കാനൊരുങ്ങുന്നു; പ്രസവാവധിയും ഗ്രാറ്റ്വിറ്റിയിലും വര്‍ധനവുണ്ടായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജോലി ചെയ്യുന്ന വനിതകള്‍ക്കുള്ള പ്രസവാവധി മൂന്ന് മാസത്തില്‍ നിന്നും ആറ് മാസമായി വര്‍ധിപ്പിച്ചേക്കും. ഇതിനായി തൊഴില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് ഇരട്ടി ബോണസും ഗ്രാറ്റ്വിറ്റി വര്‍ധനവും നടപ്പിലാക്കാനും ഇതിലൂടെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

തൊഴില്‍ നിയമത്തിലെ ഈ പരിഷ്‌കരണത്തിലൂടെ തൊഴില്‍ മേഖലയില്‍ നിന്നും തങ്ങള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനാകുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. അതിനായി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ക്കും തടസങ്ങള്‍ ഉണ്ടാക്കുമെന്ന് പഴികേട്ട പല നിയമങ്ങളും നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

മാസം 10,000 രൂപ മുതല്‍ 19,000 രൂപവരെ വര്‍ധനവുണ്ടാകുന്ന വിധത്തിലായിരിക്കും പേമെന്റ് ഓഫ് ബോണസ് ആക്റ്റില്‍ മാറ്റങ്ങള്‍ വരുത്തുക. ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തൊഴില്‍ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റും 1972 ലെ പേമെന്റ് ഓഫ് ഗ്രാറ്റ്വിറ്റി ആക്റ്റും ഭേദഗതി വരുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നിയമങ്ങളില്‍ പേമെന്റ് ഓഫ് ബോണസ് ആക്റ്റ് ആയിരിക്കും ആദ്യം മന്ത്രിസഭയുടെ അംഗീകാരത്തിനായി എത്തുക. ഇതോടെ 10,000 രൂപവരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് അവരുടെ വാര്‍ഷിക 8.33 % മുതല്‍ 20 ശതമാനം വരെ ബോണസ് വര്‍ധനവ് ലഭിക്കാന്‍ അര്‍ഹരാകും.

Latest Stories

We use cookies to give you the best possible experience. Learn more