| Monday, 10th August 2015, 1:19 pm

പോണ്‍ വെബ്‌സൈറ്റുകളെ പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൈറ്റുകള്‍ നിരോധിക്കുന്നത് അപ്രായോഗികമാണെന്നും അതേസമയം കുട്ടികളുടെ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ആഗസ്റ്റ് 1 മുതലാണ് രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 857 ഓളം സൈറ്റുകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണുണ്ടായത്. ഈ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കുള്ള തുടക്കമാണെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തി.

പ്രതിഷേധം ശക്തമായതോടെയാണ് നിരോധനം ഭാഗികമായി നീക്കാനും കുട്ടികളുടെ പോണ്‍ സൈറ്റുകള്‍ ഒഴികെയുള്ള വെബ്‌സൈറ്റുകളുടെ നിരോധനം നീക്കാനും ടെലികോം മന്ത്രാലയം തീരുമാനമെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more