തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം കേരളത്തില്‍ വി.ഡി സതീശന്‍ ചെയ്യുകയാണെന്ന് എം.വി. ഗോവിന്ദന്‍.
മുഖ്യമന്ത്രിയെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചത് പരാമര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ടി.വി നല്‍കിയ കാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്യണമെന്ന് മെറ്റ ആവശ്യപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.
ഇത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും കഴിഞ്ഞ പത്തുകൊല്ലക്കാലം പിണറായി വിജയനെതിരായ കടന്നാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അന്നങ്ങനെ ചെയ്തവര്‍ക്കുനേരെ ഇന്ന് ന്യായമായ വിമര്‍ശനം ഉന്നയിച്ചാല്‍ മെറ്റയുടെ സഹായത്തോടെ വിമര്‍ശനങ്ങളെ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും ഇത് രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ശക്തിയായ ആക്രമണമാണെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടര്‍ ടി.വി പോസ്റ്റ് ചെയ്ത കാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ വെയ്ക്കാന്‍ പറ്റില്ല. നിഴല്‍ മാത്രമേ വെക്കാന്‍ സാധിക്കൂ. പൊലീസ് നിര്‍ദേശത്തില്‍ അത് മെറ്റ നീക്കം ചെയ്തിരിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വകാര്യവിമാനയാത്രയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചുമുള്ള ചോദ്യത്തിന് അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും മന്ത്രിമാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
Content Highlight: Government interferes in media freedom, says MV Govindan.