വാല്‍പ്പാറ: വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് മറിഞ്ഞുണ്ടായ അപടകടത്തില്‍ 27പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്നവരില്‍ 14 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ഹെയര്‍പിന്‍ ബെന്റില്‍ നിന്നും പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടമുണ്ടായതിന് കാരണം.
72 പേരാണ് ബസിലുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 14 പേരെയും പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. ബസിലുണ്ടായിരുന്നവരെല്ലാം പ്രാഥമിക ചികിത്സ ലഭിച്ച് നിരീക്ഷണത്തിലാണെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെതന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്തരും അധികൃതരും എത്തിയതായും രക്ഷാപ്രവര്‍ത്തനം ആരഭിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Government bus overturns in Valparai; 14 injured in critical condition