| Tuesday, 18th March 2025, 2:00 pm

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 50 കോടി ഗ്രാന്റ് അനുവദിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 50 കോടി രൂപയുടെ ഗ്രാന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍. ഗ്രാന്‍ഡ് ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും 270 സ്‌കൂളുകള്‍ക്കാണ് ഗ്രാന്‍ഡിന് യോഗ്യതയുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ബഡ്‌സ് സ്‌കൂള്‍, എന്‍.ജി.ഒകള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ഡി.ഡി.ആര്‍.എസ് ഗ്രാന്‍ഡ് വാങ്ങുന്ന സ്‌കൂളുകള്‍ എന്നിവയ്ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷത്തേക്ക് 60 കോടി രൂപയാണ് ബജറ്റില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.

‘ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 50 കോടി രൂപയുടെ ഗ്രാന്‍ഡ് അനുവദിച്ചു. ഗ്രാന്‍ഡ് ഉടന്‍തന്നെ വിതരണം ചെയ്യും. 270 സ്‌കൂളുകള്‍ക്കാണ് ഗ്രാന്‍ഡിന് യോഗ്യത.

ബഡ്‌സ് സ്‌കൂള്‍, എന്‍.ജി.ഒകള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ഡി.ഡി.ആര്‍.എസ് ഗ്രാന്‍ഡ് വാങ്ങുന്ന സ്‌കൂളുകള്‍ എന്നിവയ്ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചത്. അടുത്ത അധ്യയന വര്‍ഷത്തേക്ക് 60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്,’ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Content Highlight: Government allocates Rs 50 crore grant to special schools in the state

We use cookies to give you the best possible experience. Learn more