| Thursday, 20th October 2022, 7:28 pm

വില്ലൻ വേഷത്തിൽ ​ഗൗതം മേനോൻ? ; മൈക്കിളിന്റെ ടീസർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുദീപ് കിഷൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മൈക്കിളിന്റെ ടീസർ പുറത്ത്. ആക്ഷൻ, റൊമാൻസ് എന്നീ ഴോണറുകളിൽ ഒരുങ്ങുന്ന എന്റർടൈനറാണ് സിനിമയെന്ന സൂചനകളാണ് ടീസർ നൽകുന്നത്. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

നാനി, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി, ധനുഷ് എന്നിവരാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലെ ടീസറുകൾ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ജനങ്ങൾ ഏറ്റെടുത്തിരുന്നു.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ജയക്കൊടിയാണ്. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗൗതം മേനോനായിരിക്കും ചിത്രത്തിലെ പ്രതിനായകനെന്നാണ് സൂചന. വിജയ് സേതുപതിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുദീപ് കിഷൻ വ്യത്യസ്ഥ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘മൈക്കിൾ’.

രഞ്ജിത് ജയക്കൊടിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര സിനിമാസ്-കരൺ സി പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സത്യനാരായണൻ ആണ് എഡിറ്റർ. സിനിമാറ്റോഗ്രാഫർ കിരൺ കൗഷിക്. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlight: Goutham menon as villain in Michael? Michael teaser out

We use cookies to give you the best possible experience. Learn more