| Friday, 29th March 2019, 3:07 pm

ആ ഐഡിയ കിട്ടിയത് മോദിയുടെ പ്രസംഗത്തില്‍ നിന്ന്; മിനിമം വരുമാന പദ്ധതിയില്‍ മനസുതുറന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ച മിനിമം വരുമാന പദ്ധതിയെ കുറിച്ചുള്ള ആശയം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ 15 ലക്ഷത്തിന്റെ പ്രസംഗത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം മനസിലേക്ക് വന്നതെന്നായിരുന്നു രാഹുല്‍ പറഞ്ഞത് “” ഓരോ ഇന്ത്യന്‍ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്ന് മോദി പ്രസംഗിക്കുന്നത് ശ്രദ്ധിച്ചിരുന്നു.

മൂന്നോ നാലോ തവണ അദ്ദേഹം അത് തന്നെ ആവര്‍ത്തിച്ചു. അങ്ങനെയാണ് ഇത്തരത്തിലൊരു തുക പാവങ്ങളുടെ അക്കൗണ്ടില്‍ ഇടാന്‍ കഴിഞ്ഞാലോ എന്ന് ആലോചിക്കുന്നത്. മിനിമം വരുമാന പദ്ധതിയെന്ന ആശയത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നത് അങ്ങനെയാണ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് പ്രഖ്യാപനമെന്നും രാഹുല്‍ പറഞ്ഞു.””- ഹരിയാനയിലെ യമുനാനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ പറഞ്ഞു.


50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ ആറ് ദിവസം നീളും; സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍Narendra Mo


ഇന്ത്യയിലെ പാവപ്പെട്ട 20% കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ 20% ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും. അഞ്ച് ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകള്‍ക്ക് ഗുണം ലഭിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്താന്‍ ശേഷിച്ച തുക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ചൗക്കിദാര്‍ കാമ്പയിനേയും രാഹുല്‍ പരിഹസിച്ചു. കാവല്‍ക്കാര്‍ മാത്രമല്ല നല്ല കള്ളന്‍മാരും കൂട്ടത്തിലുണ്ട് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. 2014 ല്‍ മോദി വോട്ടര്‍മാരോട് തന്നെ കാവല്‍ക്കാരനാക്കണമെന്ന് പറഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹം ഓരോരുത്തരേയും കാവല്‍ക്കാരനാക്കി. പക്ഷേ കാവല്‍ക്കാരെന്ന് ആദ്യം പറഞ്ഞവരെല്ലാം കള്ളന്‍മാരുമായി- രാഹുല്‍ പറഞ്ഞു.

ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് ആലോചിക്കും. പദ്ധതി തയ്യാറാക്കും. എന്നാല്‍ മോദിയോ ആലോചനയില്ല. അതാണ് ബി.ജെ.പി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം- രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more