| Wednesday, 17th November 2021, 12:48 pm

ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് നിര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന ചോദ്യത്തിന് മാജിക്കിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മരണം വരെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാജിക് അവസാനിപ്പിക്കുന്നു എന്നുപറഞ്ഞാല്‍ ഇനി ഒരു മാജിക്ക് പോലും ചെയ്യില്ലെന്നല്ല അര്‍ത്ഥമെന്നും എന്നാല്‍, പ്രൊഫഷണല്‍ ഷോ ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more