2019ല്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് തമിഴിലും മലയാളത്തിലും സജീവമാകുകയും ചെയ്ത താരമാണ് ഗോപിക രമേശ്. തണ്ണീര്‍ മത്തനില്‍ സ്റ്റെഫി എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ഗോപികയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മോളിവുഡ് ടൈംസ്.
ചിത്രത്തില്‍ ഹന ഷാജഹാന്‍ എന്ന അഭിനേത്രിയുടെ റോളിലായിരുന്നു ഗോപിക പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിനായി ശരീരഭാരം കുറച്ചതിനെ കുറിച്ച് ഗോപിക പറഞ്ഞ വാക്കുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രം ജിയോ ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ഗോപിക രമേശ്. Photo: Gopika Ramesh/ Facebook.com
മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭമുഖത്തില്‍ സംസാരിക്കവെ ഒരു ഘട്ടത്തില്‍ തന്റെ സെല്‍ഫിനെ താന്‍ തന്നെ വെറുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഗോപിക രമേശ്. ഈ ഘട്ടത്തിലൂടെ കടന്നുപോകുക ഒട്ടും എളുപ്പമല്ലെന്ന് പറഞ്ഞ താരം ഇത്തരം പ്രതിസന്ധകളിലൂടെ കടന്ന് പോകുന്നവര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഒരു പോയന്റില്‍ എനിക്ക് എന്നെ തന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അവള്‍ കാണാന്‍ കൊള്ളില്ലെന്നും ഇവളൊക്കെ എന്തിനാണ് അഭിനയിക്കുന്നതെന്നും വരെ ഞാന്‍ ചിന്തിച്ച സമയമുണ്ടായിരുന്നു. ഒരാള്‍ അഭിനേതാവാകുന്നത് അയാളുടെ ഭംഗി കണ്ടിട്ടല്ല എന്നൊക്കെ എനിക്കറിയാം എങ്കിലും. അതൊക്കെ ഒരാളുടെ കോണ്‍ഫിഡന്‍സിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതാരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ദൈവത്തെ ഓര്‍ത്ത് അത് ചെയ്യരുത്.
ഗോപിക രമേശ്. Photo: Gopika Ramesh/ Facebook.com
കാരണം അത് അത്രയും മോശപ്പെട്ട കാര്യമാണ്. ഞാന്‍ ചാനലൈസ് ചെയ്യുന്ന പോലെയാവില്ല ബാക്കിയുള്ളവര്‍ ആ നെഗറ്റിവിറ്റിയെ ചാനലൈസ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ എന്റെ ഫാമിലിയെ വിളിച്ച് തന്നെയാണ് ഞാന്‍ ശല്ല്യപ്പെടുത്തുന്നത്. എന്നെ കാണാന്‍ ഭംഗിയില്ല എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന വിഷമം എനിക്ക് മനസിലാകുന്നുണ്ട്. ഒരുപാട് കാലം എടുത്തിട്ടാണ് ഇതില്‍ നിന്നും ഞാന്‍ പുറത്ത് കടന്നത്. ഒരു സമയത്ത് ഞാന്‍ പുറത്തൊന്നും ഇറങ്ങാറില്ലായിരുന്നു. ഒരു പരിപാടിയ്ക്ക് പോകുമ്പോള്‍ ഒരു വിഭാഗത്തില്‍ പെടുന്ന മീഡിയ വന്ന് നമ്മളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യും. എന്നിട്ട് അത് കണ്ട് കുറെ പേര് അതിന് താഴെ കമന്റ് ഇടും. ഈ കാരണം കൊണ്ട് മോളിവുഡ് ടൈംസിന്റെ പ്രീമിയറിന് പോലും പോയില്ല,’ ഗോപിക രമേശ് പറഞ്ഞു.
Content Highlight: Gopika Ramesh talks about the mental pressure that she passed through