മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗോപിക രമേഷ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘വാങ്ക്’, ‘സ്വീറ്റ് ഹാർട്ട് ‘, ‘ഡ്രാഗൺ’, ‘ഐഡന്റിറ്റി’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായ താരം, അടുത്തിടെ തിയേറ്ററുകളിലെത്തി ഇപ്പോൾ ഒ.ടി.ടി റിലീസായ ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തി. മലയാള സിനിമാ മേഖലയിലെ വിവിധ യാഥാർഥ്യങ്ങളെ ചർച്ച ചെയ്ത ചിത്രം തിയേറ്ററുകൾക്കു ശേഷവും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആ ചർച്ചകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഗോപിക രമേഷ്. ദി ഷോ സ്‌കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.
ഗോപിക രമേഷ്.photo.screen grab/youtube/show scape Journal
‘ഈ സിനിമ ഇത്രത്തോളം ഒരു ഡിസ്കഷനാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ചില ആളുകൾക്ക് വർക്ക് ആവും, ചില ആളുകൾക്ക് വർക്ക് ആവില്ല എന്നൊരു മൈൻഡ് സ്പേസിലായിരുന്നു ഞാൻ. പക്ഷേ സർപ്രൈസിങ്ങായി പീപ്പിൾ വേർ ടോക്കിങ് എബൗട്ട് ഇറ്റ്. ഇപ്പോൾ സിനിമ പോട്ടെ, മറ്റേതൊരു ഇൻഡസ്ട്രി എടുത്താലും അവിടെ പ്രശ്നങ്ങൾ ഉണ്ട്. അപ്പോൾ അവരൊക്കെ നസ്‌ലൻ അവതരിപ്പിച്ച വിനീത് മാധവൻ എന്ന കഥാപാത്രത്തെ റഫറൻസ് എടുത്തു സംസാരിക്കുന്നു ലൈക്ക്, ‘ഒരു ദിവസം ഞാൻ ഈ ജോലി വിടുകയാണെങ്കിൽ വിനീത് മാധവനെ പോലെ ഒരു സ്പീച്ച് പറഞ്ഞിട്ടായിരിക്കും ഇറങ്ങുക’ എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.
പക്ഷേ ‘ദിസ് ഈസ് നോട്ട് എ വേൾഡ് വെയർ എ വിനീത് മാധവൻ കാൻ ലിവ്’, അറിയാമല്ലോ. കാരണം എല്ലാറ്റിനും ഒരു ബാർ ഉണ്ട്. വാട്ട് യു ബിലീവ് ആൻഡ് അരോഗൻസ് അത് തമ്മിൽ ഒരു തിൻ ലൈൻ ഉണ്ട്. അത് എല്ലാവർക്കും മനസ്സിലാകണം എന്നില്ല. പക്ഷേ എല്ലാവരെയും പിടിച്ചിരുത്തി ‘ഞാൻ ഇതാണ് ഉദ്ദേശിച്ചത്’ എന്ന് പറഞ്ഞുകൊടുക്കാനും പറ്റില്ല. അതുകൊണ്ട് അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ലോകമല്ല ഇത്.
സിനിമ കണ്ട് കഴിഞ്ഞ് പല പല പോയിന്റ് ഓഫ് വ്യൂസ് ഉള്ള ആളുകൾ തമ്മിലുള്ള കോൺവെർസേഷൻസ് ഞാൻ ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട്. സിനിമയിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു നൈറ്റ്‌മെയർ ആയിട്ടുണ്ട് ഈ സിനിമ. എനിക്ക് അവരോട് പറയാനുള്ളത്, ടെൻഷൻ ആവാതെ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് തുടരുക. സിനിമയെ സിനിമയായിട്ട് കാണുക. അതിനെ പേഴ്‌സണലാക്കി എടുത്താൽ പ്രശ്നമാകും. കാരണം എന്റെ കുറേ ഫ്രണ്ട്സ് തന്നെ സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുകയും പിച്ച് ചെയ്യാനും ഒക്കെ നടക്കുന്നവർ ആണ്. അവർക്കൊക്കെ ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം അവർക്കത് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു. പക്ഷേ അതിനെ ഭയങ്കര പേഴ്‌സണലായോ റിയാലിറ്റിയായോ എടുത്താൽ അതുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല.
നമ്മൾ ഫിലിം ഇൻഡസ്ട്രിയിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ കേൾക്കുന്നവരാണ്. അതുകൊണ്ട് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് നമുക്കറിയാം. എന്റെ ഏഴ് വർഷത്തെ ജേർണിയിൽ നിന്ന് എനിക്ക് മനസ്സിലായത് ഹോപ്പും പേഷ്യൻസും ഇല്ലെങ്കിൽ ഈ ഇൻഡസ്ട്രിയിൽ സർവൈവ് ചെയ്യാൻ പറ്റില്ല എന്നാണ്. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, ‘എന്തിനാണ് ഈ അൺസർട്ടൻറ്റിയിൽ ജീവിക്കുന്നത് വേറെ ഏതെങ്കിലും കോഴ്സ് ചെയ്ത് ഒരു സിസ്റ്റമാറ്റിക് ലൈഫ് ലീഡ് ചെയ്താൽ പോരായിരുന്നോ’ എന്ന്. പക്ഷേ യു ലവ് വാട്ട് യു ആർ ഡൂയിങ്. സിനിമ ചെയ്യുമ്പോൾ എനിക്ക് കിട്ടുന്ന സമാധാനം വേറെ എന്ത് ചെയ്താലും കിട്ടില്ല. ആ ഡെഡിക്കേഷൻ വേറെ ഒന്നിനും കൊടുക്കാൻ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല. എന്നെ മുന്നോട്ടു നയിക്കുന്നതും അത് തന്നെയാണ് . അതുകൊണ്ട് പ്രതീക്ഷയിൽ വിശ്വസിച്ച് ക്ഷമയോടെ കാത്തിരിക്കുക , ചെയ്യാനുള്ളത് ചെയ്തുകൊണ്ട് മുന്നോട്ട് പോവുക,’ ഗോപിക രമേഷ് പറഞ്ഞു.
മോളിവുഡ് ടൈംസ്.photo.kerala TV