മലയാളികള്‍ക്ക് ഏറെ പരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ എന്നതിന് പുറമെ പ്രോഗ്രാമര്‍, പിന്നണി ഗായകന്‍, ഗാനരചയിതാവ്, നടന്‍, അവതാരകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.
ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത പാട്ടുകളില്‍ ഒന്നാണ് ‘ഒരു മെഴുതിരിയുടെ’ എന്ന പാട്ട്. വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധന്‍ എന്ന ചിത്രത്തിലെ പാട്ടായിരുന്നു ഇത്. ഇപ്പോള്‍ യെസ് 27 എന്ന യൂട്യൂബ് ചാനലില്‍ ഈ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഗോപി സുന്ദര്‍.
‘വൈശാഖിന്റെ ജീവിതത്തില്‍ അദ്ദേഹം വിഷ്വലൈസ് ചെയ്തിട്ടുള്ള പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ‘ഒരു മെഴുതിരിയുടെ’ എന്ന പാട്ട്. അത് വൈശാഖ് തന്നെയാണ് എന്നോട് പറഞ്ഞത്. അത്രയേറെ പ്രിയപ്പെട്ട പാട്ടാണ്.
‘പുതു വെള്ളൈ മഴൈ’ എന്ന പാട്ട് പോലെയുള്ള ഒന്നാണ് വേണ്ടത് എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട് ആ മൂഡ് പിടിച്ച് തന്നെയാണ് ‘ഒരു മെഴുതിരിയുടെ’ എന്ന പാട്ട് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ കമ്പോസ് ചെയ്താണ്. എന്റെ മിക്ക പാട്ടുകളും അത്തരത്തിലാണ് ചെയ്യാറുള്ളത്.
ബുദ്ധി സ്‌ക്വീസ് ചെയ്ത് ഉണ്ടാക്കുന്ന പരിപാടിയൊന്നുമില്ല. നാച്ചുറലി വരുന്നത് പോലെ ചെയ്യുന്നതാണ്. ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വൈശാഖിനും ഇഷ്ടമായി. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെട്ട് എന്‍ജോയ് ചെയ്താണ് ആ പാട്ട് ചെയ്തിരുന്നത്. ഷഹബാസ് അമനും മൃദുലയും ചേര്‍ന്നായിരുന്നു പാടിയത്,’ ഗോപി സുന്ദര്‍ പറയുന്നു.
വിശുദ്ധന്‍:
2013ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചിത്രമാണ് വിശുദ്ധന്‍. വൈശാഖ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ മിയയും കുഞ്ചാക്കോ ബോബനുമായിരുന്നു ഒന്നിച്ചത്. ഒരു കത്തോലിക്കാ ക്രിസ്ത്യന്‍ പുരോഹിതന്റെയും കന്യാസ്ത്രീയുടെയും കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്.
Content Highlight: Gopi Sundar Talks About Oru Mezhuthiriyude Song In Vishudhan Movie