| Thursday, 11th April 2019, 8:34 am

2019 ലെ പൊതു തെരഞ്ഞെടുപ്പ് ഗൂഗിള്‍ ഡൂഡിളില്‍ തുടങ്ങാം; വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശവുമായി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ വോട്ട് ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങളുമായി ഗൂഗിള്‍ ഡൂഡില്‍.

ഇന്ന് മഷി രേഖപ്പെടുത്തിയ ചൂണ്ട് വിരലാണുള്ളത് ഗൂഗില്‍ ഡൂഡിളില്‍. പൗരന്‍ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള സൂചനയാണ് മഷി രേഖപ്പെടുത്തിയ ചൂണ്ടു വിരല്‍.

ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിച്ചതായി കാണാം. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതിനെകുറിച്ച് വിശദമായി ഇതിലൂടെ മനസിലാക്കാം.

ആദ്യഘട്ട വോട്ടെടുപ്പില്‍ 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ 80ല്‍ എട്ട് സീറ്റുകളില്‍ ഇന്ന് പോളിങ് നടക്കും.

സഹാറണ്‍പൂര്‍, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗര്‍ എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.

പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിന്‍ ഗഡ്കരി(നാഗ്പൂര്‍), കിരണ്‍ റിജിജു(വടക്കന്‍ അരുണാചല്‍), ജനറല്‍ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാല്‍ സിംഗ്(ബാല്‍ഘട്ട്), മഹേഷ് ശര്‍മ്മ( ഗൗതം ബുദ്ധ നഗര്‍), ആര്‍.ജെ.ഡി. തലവന്‍ അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more