| Thursday, 23rd July 2015, 12:23 pm

ഗൂഗിള്‍ സെര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പ്രധാനമന്ത്രിമാരില്‍ നരേന്ദ്രമോദിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലോകത്തെ ഏറ്റവും വിഡ്ഡികളായ പ്രധാനമന്ത്രിമാരുടെ കൂട്ടത്തില്‍. ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയെ, രാജ്യത്ത് ഏറ്റവും വലിയ ജന പിന്തുണയോടെ ജയിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ ഗൂഗിള്‍ കാണുന്നത് നേരെ തിരിച്ചാണ്. തായ്‌ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രി അഭിശിത് വെജ്ജാജിവ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.

ഗൂഗിളില്‍ ഇത് ആദ്യമായല്ല മോദിയെ ലക്ഷ്യം വെച്ചുകൊണ്ട് മോദി ഭക്തരുടെ അപ്രീതി വാങ്ങിക്കൂട്ടുന്നത്. നേരത്തെ ലോകത്തെ ആദ്യ പത്ത് കുറ്റവാളികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.( ഇപ്പോഴും അങ്ങനെ തന്നെ). തുടര്‍ന്ന് സെര്‍ച്ച് റിസല്‍ട്ടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ല എന്ന വിശദീകരണവും കൊടുക്കേണ്ടി വന്നു ഗൂഗിളിന്.

We use cookies to give you the best possible experience. Learn more