| Thursday, 17th October 2013, 8:51 pm

ഗൂഗിള്‍ ക്രോം ബുക്ക് ഇന്ത്യയിലെത്തി; വില 22,999

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ ക്രോംബുക്ക് ഇന്ത്യയിലെത്തി. ആഗോളതലത്തില്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്രോംബുക്ക് ഇന്ത്യയില്‍ എത്തുന്നത്.

എയ്‌സര്‍ സി 720 ക്രോംബുക്ക്, എച്ച്.പി ക്രോം ബുക്ക് 14 എന്നിവയാണ് ഇന്ത്യന്‍ വിപണയില്‍ എത്തിയത്. ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

എയ്‌സര്‍ സി 720 യുടെ ബാറ്ററി ലൈഫ് 8 മണിക്കൂറാണ്. എച്ച് ക്രോംബുക്കിന് 14 ഇഞ്ച് സ്‌ക്രീനുണ്ടെന്നതാണ് പ്രത്യേകത. രണ്ട്് വര്‍ഷത്തേക്ക് 100 ജിബി ഫ്രീ ഗൂഗിള്‍ െ്രെഡവ് സ്‌റ്റോറേജും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more