| Saturday, 7th November 2015, 11:22 am

മുന്നാറില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി:  മുന്നാറില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. നല്ലതണ്ണി ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്കാണ് ഗോമതി അഗസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ദേവികുളം, മുന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ 39 പേരാണ് വാര്‍ഡുകളിലും, ബ്ലോക്കിലുമായി പൊമ്പിളൈ ഒരുമൈക്കായി മത്സരത്തിനിറങ്ങിയത്.

പരമ്പരാഗത തൊഴിലാളി ട്രേഡ് യൂണിയനുകളെ അടുപ്പിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനമെടുത്ത സ്ത്രീ തൊഴിലാളികള്‍ വെല്ലുവിളി സൃഷ്ടിച്ച് കൊണ്ടാണ് മത്സരത്തിന് ഇറങ്ങിയിരുന്നത്.

തോട്ടം മേഖലയിലെ അനീതികള്‍ക്കും തൊഴില്‍ ചൂഷണത്തിനുമെതിരെ തങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന് ലഭിച്ച പിന്തുണ തെരഞ്ഞെടുപ്പിലും പൊമ്പിളൈ ഒരുമൈക്ക് ലഭിച്ചിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more