| Monday, 13th January 2014, 5:36 pm

ഗോള്‍ഡന്‍ ഗ്ലോബ്: ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ  പ്ര്കടനത്തിലൂടെ മ്യൂസിക് ആന്റ് കോമഡി വിഭാഗത്തില്‍ ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 12 ഇയേര്‍സ് എ സ്ലേവ് എന്ന ചിത്രം സ്വന്തമാക്കി. സ്റ്റീവ് മെക്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സില്‍ വെച്ചാണ് എഴുപത്തിയൊന്നാമത് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മാത്യു മക്കൊനീയാണ് മികച്ച നടന്‍. ചിത്രം ഡയസ് ബയേഴ്‌സ് ക്ലബ്. ബ്ലൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് ബ്ലാന്‍സ്റ്റി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറനാണ് മികച്ച സംവിധായകന്‍.

Latest Stories

We use cookies to give you the best possible experience. Learn more