| Friday, 19th August 2016, 7:35 am

200 മീറ്ററിലും ബോള്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


റിയോ: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററിലും തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം. 19.79 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്ററില്‍ ചരിത്രം കുറിച്ചത്. 100 മീറ്ററിലും ബോള്‍ട്ട് തന്നെയായിരുന്നു ജേതാവ്. സീസണിലെ മികച്ച സമയം കുറിച്ചാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്. കാനഡയുടെ ആന്ദ്രേ ഡിഗ്രേസിനാണ് വെള്ളി. (20.2 സെക്കന്‍ഡ്)  ഫ്രാന്‍സിന്റെ ക്രിസ്റ്റോഫെ ലമേത്ര (20.12 സെക്കന്‍ഡ്) വെങ്കലവും നേടി.

100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണം നേടുന്നത്. ഇനി  4X100 മീറ്ററിലും സ്വര്‍ണം നേടാനായാല്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ നേടുകയെന്ന റെക്കോര്‍ഡും ബോള്‍ട്ടിന് സ്വന്തമാകും.

ബോള്‍ട്ടിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കും ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more