| Friday, 14th February 2020, 4:25 pm

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം. ഫൈനലില്‍ 3-2ന് മണിപ്പുരി ക്ലബായ ക്രിപ്‌സ എഫ്.സിയെ തോല്‍പ്പിച്ചു.

സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ഒരു വനിതാ ടീം കപ്പ് നേടുന്നത് ആദ്യമായാണ്. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.

സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ മധുര സേതു എഫ്.സിയെ 3-0ന് തോല്‍പിച്ചാണ് ഗോകുലം ഫൈനലിലെത്തിയത്.

കഴിഞ്ഞ വര്‍ഷം മണിപ്പുര്‍ പൊലീസിനോട് ഗോകുലം സെമിഫൈനലില്‍ തോറ്റിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more