| Friday, 30th January 2026, 7:43 am

ഗൊഗോയിയും ഭാര്യയും പാകിസ്ഥാന്‍ ഏജന്റുകള്‍; ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കൂ: വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ

നിഷാന. വി.വി

ന്യൂദല്‍ഹി:കോണ്‍ഗ്രസ്എം.പിഗൗരവ്ഗൊഗോയ്ക്കുംഭാര്യയ്ക്കുമെതിരെ അധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ഗൊഗോയിയും ഭാര്യയും പാക്കിസ്ഥാന്‍ ഏജന്റുകളാണെന്ന് ആവര്‍ത്തിച്ച ഹിമന്ത താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാനും വെല്ലുവിളിച്ചു.

ഗൊഗോയിയും അദ്ദേഹത്തിന്റെ ഭാര്യയും പാക്കിസ്ഥാന്‍ ഏജന്റുകളാണെന്ന് നേരത്തേയും പലതവണ ഹിമന്ത അധിക്ഷേപിച്ചിരുന്നു.

‘ഞാന്‍ തെറ്റാണ് പറയുന്നതെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്യട്ടെ, എനിക്ക് ഭയമില്ല,’ ഹിമന്ത വെല്ലുവിളിച്ചു.

ഗൊഗോയിയുടെ ഭാര്യയുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുഴുവന്‍ മിയാകളെയും ക്ഷണിച്ച് സ്ഥിരതാമസക്കാരാക്കിയിരിക്കുകയാണെന്നും അതിനെതിരെ പോരാടണമെന്നും ഹിമന്ത പറഞ്ഞു.

അസം രാഷ്ട്രീയത്തില്‍ ഗൊഗോയ് ഒരു ടൂറിസ്റ്റാണെന്നും സംസ്ഥാനം വല്ലപ്പോഴും സന്ദര്‍ശിക്കുകയും പിന്നീട് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘അദ്ദേഹം ഒരു ടൂറിസ്റ്റിനെ പോലെ അസമിലേക്ക് വരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു,’ ശര്‍മ്മ പറഞ്ഞു.

ടിന്‍സുകിയ ജില്ല മുതല്‍ അപ്പര്‍ അസമിലെ ഗോലാഘട്ട് ജില്ലവരെയുള്ള മണ്ഡലങ്ങളുടെ പേര് പറയാന്‍ പോലും ശരിയായി കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഗൊഗോയിയുടെ ബ്രിട്ടീഷ് വംശജയായ ഭാര്യ എലിസബത്ത് കോള്‍ബണിനെതിരേ പലതവണ ഹിമന്ത ബിശ്വ ശര്‍മ അധിക്ഷേപപം ഉന്നയിച്ചിട്ടുണ്ട്. പാക് ചാരസംഘടനയുമായി എലിസബത്തിന് ബന്ധമുണ്ടെന്നും 2010-നും 2015-നും ഇടയില്‍ ചുരുങ്ങിയത് 18 തവണയെങ്കിലും എലിസബത്ത് ഇസ് ലാമാബാദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചിരുന്നു.

ഗൊഗോയിയുടെ ഭാര്യയ്ക്ക് പാകിസ്ഥാന്‍ പൗരനായ അലി തൗഖീര്‍ ഷെയ്ഖുമായി ബന്ധമുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാരോപിച്ച് എസ്.ഐ.ടി അന്വേഷണവും നടത്തിയിരുന്നു.

ഹിമന്തയുടെ ആരോപണം അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് ഗൗരവ്, ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അപഖ്യാതിയും ദുരാരോപണവും ഇല്ലാതെ ബി.ജെ.പി എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് ആക്രമിക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Gogoi and his wife are Pakistanis; file a case if you have the courage: Himanta Biswa Sarma challenges

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more