ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് അവകാശപ്പെടുന്ന രാമായണ റിലീസിന് തയാറെടുക്കുകയാണ്. നാലായിരം കോടി ചെലവഴിച്ച് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്താന്‍ തയാറായി നില്‍ക്കുകയാണ്. അനൗണ്‍സ്മെന്റ് സമയത്തെ ഹൈപ്പ് ഇപ്പോള്‍ ചെറുതായി കുറഞ്ഞെങ്കിലും ഗംഭീര പ്രൊമോഷനാണ് രാമയണക്കായി അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.
കഴിഞ്ഞദിവസം ലോസ് ഏഞ്ചലസിലെ അക്കാദമി മ്യൂസിയത്തില്‍ നടന്ന വേള്‍ഡ് പ്രീമിയറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ റിസ്കായിട്ടാണ് പലരും രാമായണയെ കണക്കാക്കുന്നത്. ബ്രേക്ക് ഇവനാകണമെങ്കില്‍ പോലും 2800 കോടിക്ക് മുകളില്‍ ആവശ്യമാണ്. ഇന്ത്യക്ക് പുറത്ത് രാമായണയെ കാത്ത് വലിയൊരു ചിത്രം റിലീസിന് തയാറെടുക്കുന്നുണ്ട്.
ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ് സീറോയാണ് രാമായണക്കൊപ്പം ഓവര്‍സീസില്‍ ക്ലാഷിനെത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ഓസ്കര് അവാര്‍ഡടക്കം നേടുകയും ചെയ്തിരുന്നു. ഐമാക്സിനായി പ്രത്യേകം ചിത്രീകരിച്ച സീനുകളുമായിട്ടാണ് ഗോഡ്സില്ല മൈനസ് സീറോ പ്രേക്ഷകരിലേക്കെത്തുന്നത്.
ലോസ് ആഞ്ചലസില്‍ ഇന്ന് നടന്ന വേള്‍ഡ് പ്രീമിയറിന് അതിഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകര്‍ അഞ്ച് മിനിറ്റോളം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതിന്റെ വീഡിയോ സിനിമാപേജുകളില്‍ വൈറലായിരിക്കുകയാണ്. ഇതോടെ ഓവര്‍സീസില്‍ രാമായണയുടെ സ്ഥിതി കഷ്ടത്തിലാകുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ഓവര്‍സീസിലെ ഇന്ത്യന്‍ പ്രേക്ഷകരുടെ ആദ്യ ചോയ്സ് രാമായണയാണെങ്കിലും വിദേശികള്‍ ഗോഡ്സില്ലയെ തെരഞ്ഞെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. വമ്പന്‍ കളക്ഷനടക്കം പ്രതീക്ഷിച്ച് നില്ക്കുന്ന രാമായണക്ക് ഗോഡ്സില്ലയുടെ റിലീസ് തിരിച്ചടിയായേക്കും. ഐമാക്സ് സ്ക്രീനുകളിലും ഗോഡ്സില്ലയുടെ മുന്തൂക്കമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ ഈയൊരു സ്ഥിതി ഒഴിവാക്കാനായി ഗോഡ്സില്ലയുടെ വിതരണക്കാരായ പി.വി.ആര് ബുദ്ധിപരമായി കളിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സകല ഐമാക്സ് സ്ക്രീനുകളും രാമായണ ലോക്ക് ചെയ്യുകയും ഗോഡ്സില്ലയുടെ റിലീസ് വൈകിക്കുകയും ചെയ്തു. നവംബര്‍ അവസാനത്തോടെ മാത്രമേ ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ഗോഡ്സില്ല മൈനസ് സീറോ കാണാന്‍ സാധിക്കുള്ളൂ.
ഓവര്‍സീസിലെ പ്രതിസന്ധി രാമായണ എങ്ങനെ മറികടക്കുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കര്‍ണാടകയിലും ആന്ധ്ര/ തെലങ്കാന റീജയണിലും രാമായണക്ക് വലിയ വെല്ലുവിളുയുണ്ടാകില്ല. എന്നാല്‍ തമിഴ്നാട്ടിലും കേരളത്തിലും സീനും മൂക്കുത്തി അമ്മനും രാമായണക്ക് വെല്ലുവിളിയായേക്കും. നോര്‍ത്ത് ഇന്ത്യയില്‍ ഗംഭീര കളക്ഷനാകും ചിത്രത്തിന് ലഭിക്കുക.
Content Highlight: Godzilla Minus Zero getting terrific response after world Premier