| Tuesday, 12th June 2018, 3:32 pm

ആള്‍ദൈവം ബയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഇന്‍ഡോറിലെ ആത്മീയ ആചാര്യനും ആള്‍ദൈവവുമായ ബയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ഇന്‍ഡോറിലെ ബോംബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.


Also Read യു.പി മോഡല്‍ പ്രതിപക്ഷ ഐക്യം മഹാരാഷ്ട്രയിലും: മഹാസഖ്യത്തിന് ചരടുവലി നടത്തി കോണ്‍ഗ്രസും എന്‍.സി.പിയും


ഉദയ് സിങ് ദേശ്മുഖ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യൂജിയുടെ അനുനായിയാണ്.

വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതില്‍ കമ്പമുള്ളയാളാണ് ബയ്യൂജി. ഇന്‍ഡോര്‍ നഗരത്തോടടുത്ത് 200 ഏക്കര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം.

ആളുകളുടെ മനസ് വായിച്ചെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നയാളാണ് ബയ്യൂജിയെന്നാണ് അനുനായികള്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്. വിവാഹിതനും ഒരു മകളുടെ പിതാവുമാണ് ബയ്യൂജി.

Latest Stories

We use cookies to give you the best possible experience. Learn more