| Sunday, 15th June 2014, 9:46 pm

ഗോപി മട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചേരുവകള്‍

1. കോളിഫ്‌ളവര്‍ കഷ്ണങ്ങള്‍ -250 ഗ്രാം
2. .ഗ്രീന്‍പീസ് -100 ഗ്രാം
3. പച്ചമുളക് -3
4. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
5. മുളകുപൊടി -1 ടീസ്പൂണ്‍
6. മല്ലിപ്പൊടി -അര ടീസ്പൂണ്‍
7. ഗരം മസാല -1 ടീസ്പൂണ്‍
8. ജീരകം -1 ടീസ്പൂണ്‍
9. ഉപ്പ് – പാകത്തിന്

10.വയനയില – പാകത്തിന്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവര്‍ ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടു വച്ചതിനു ശേഷം കഴുകിയെടുക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ജീരകം പൊട്ടിയ്ക്കുക. വയനയില ഇട്ടു മൂപ്പിയ്ക്കുക. ഇതിലേക്ക് കോളിഫല്‍വര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേയ്ക്ക് ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇത് വേവുന്നതു വരെ വഴറ്റി കൂട്ടിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. മസാല പിടിച്ചു പാകമാകുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more