| Monday, 8th December 2025, 10:47 am

ഗോവ നിശാക്ലബ്ബിലെ തീപിടുത്തം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മിപാർട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയിലെ നിശാക്ലബ്ബിലെ സുരക്ഷാ വീഴ്ചയിൽ ഗോവ സർക്കാരിനെ വിമർശിച്ച് കോൺഗ്രസും ആം ആദ്മിപാർട്ടിയും. ഗോവയിലെ ബി.ജെ.പി മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

മരിച്ചവരിൽ ജാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടുന്നുണ്ടെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസും ആം ആദ്മിപാർട്ടിയും കൂട്ടിച്ചേർത്തു.

സുരക്ഷയുടെയും ഭരണത്തിന്റെയും പരാജയമാണ് നിശാക്ലബ്ബിലുണ്ടായ അപകടമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് സുതാര്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെ ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാവായ അതിഷി മർലീന ചോദ്യം ചെയ്തു. ഈ ദുരന്തത്തിലേക്ക് നയിച്ച മരണക്കെണിയുടെ ഉത്തരവാദി ആരാണെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയിൽ നിന്നും മുന്നറിയിപ്പുകൾ നൽകിയിട്ടും സർക്കാർ നടപടികൾ സ്വീകരിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.

നിശാക്ലബ്ബിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗോവ സർക്കാർ ഏറ്റെടുക്കണമെന്ന് എ.എ.പി ഗോവ യൂണിറ്റ് പ്രസിഡന്റ് അമിത് പാലേക്കർ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ നടന്നിട്ടും നൈറ്റ് ക്ലബ്ബിനെതിരെ അടിയന്തര നടപടി സ്വീകരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

വടക്കന്‍ ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബായ ബിര്‍ച്ചിലിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ വിനോദ സഞ്ചാരികളും ക്ലബ് ജീവനക്കാരുമുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു. 50 ഓളം പേര്‍ക്ക് പരിക്കേട്ടിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ ഗോവ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ തേടിയത്.

Content Highlight: Goa Nightclub fire; Congress and Aam Aadmi Party demand CM’s resignation

We use cookies to give you the best possible experience. Learn more