| Monday, 19th August 2013, 12:00 am

ആഗോളീകരണം ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ മരണം വിതച്ചു: സി.പി.ഐ(എം.എല്‍) റെഡ് ഫ്‌ളാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: ആഗോളീകരണം ഇന്ത്യയെ തകര്‍ക്കുന്നതായി ##സി.പി.ഐ(എം.എല്‍). ആലപ്പുഴയില്‍ നടക്കുന്ന സി.പി.ഐ(എം.എല്‍)റെഡ് ഫ്‌ളാഗ് സംസ്ഥാന സമ്മേളനത്തില്‍ റെഡ് ഫ്‌ളാഗ് സെക്രട്ടറി പി.സി ഉണ്ണിച്ചെക്കനാണ് ഇക്കാര്യം പറഞ്ഞത്.

ആഗോളീകരണം ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ മരണം വിതച്ചിരിക്കുകയാണ്. പുത്തന്‍ സാമ്പത്തിക നയത്തില്‍ ദേശീയ സമ്പത്തിന്റെ ഭൂരിഭാഗം രാജ്യത്തെ വെറും 0.01 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയ്യിലാണ്.[]

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി പ്രസംഗത്തില്‍ ആഗോളീകരണത്തിന്റെ പോരായ്മകളെ കുറിച്ച് പ്രസംഗിച്ച മന്‍മോഹന്‍ സിങ് കമ്പോള വ്യവസ്ഥയെ താലോലിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ കാണുന്നത്. ഇത് രാജ്യത്തിന്റെ അസ്ഥിവാരം ഇളക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അസമത്വത്തിന് കാരണം ഇതാണ്. നീതിന്യായ വ്യവസ്ഥയും നിയമ നിര്‍മാണ വ്യവസ്ഥയും എക്‌സിക്യൂട്ടീവുമെല്ലാം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.

സംസ്ഥാന സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയായിരുന്നു ഉണ്ണിച്ചെക്കന്‍.

We use cookies to give you the best possible experience. Learn more