ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി താരം മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ബുംറ സജീവ ചര്‍ച്ച വിഷയമായത്.
ബുംറ ഏതൊക്കെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുമെന്നതായിരുന്നു ആദ്യ ഘട്ടത്തില്‍ ചര്‍ച്ചയായത്. പിന്നീട് താരത്തിന്റെ കരിയറിനെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ചിലര്‍ ബുംറയുടെ അഭാവത്തെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോള്‍ മറ്റു ചിലര്‍ മുഴുവന്‍ മത്സരങ്ങളിലും കളിക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനായി തന്റെ ശരീരം ഒരുക്കാന്‍ ബുംറയ്ക്ക് ഒരു ഓഫ് സീസണ്‍ വേണമെന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മഗ്രാത്ത്. മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന് ബുംറയുടെ ബൗളിങ് വളരെ വ്യത്യസ്തമാണെന്നും അതിനാല്‍ ശരീരത്തില്‍ കൂടുതല്‍ സമ്മര്‍ദം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബുംറയുടെ റണ്‍ അപ്പ് തുടക്കം വളരെ പതുക്കെയാണ്. അവസാന ഘട്ടത്തില്‍ അതിന്റെ വേഗത കൂട്ടുകയുമാണ് അവന്‍ ചെയ്യുന്നത്. മികച്ച റിസ്റ്റ് ആക്ഷനും അവനുണ്ട്. അവന്റെ ഈ വ്യത്യസ്തത കാരണം മറ്റ് ബൗളര്‍മാരേക്കാള്‍ ബാറ്ററുടെ വളരെ അടുത്തായാണ് പന്ത് എത്തുക. ഇതൊക്കെ അവനെ പ്രത്യേകതയുള്ളവനാക്കുന്നു. ബുംറ അനുയോജ്യമായ ഒരു ബൗളിങ് ശൈലി സ്വയം കണ്ടെത്തി,’ മഗ്രാത്ത് പറഞ്ഞു.
ഇടവേളകളില്ലാതെ ഒരുപാട് ക്രിക്കറ്റ് കളിക്കുമ്പോള്‍ ബുംറയുടെ ബൗളിങ് താരത്തിന്റെ ശരീരത്തില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നുവെന്നും മഗ്രാത്ത് പറഞ്ഞു. ഫാസ്റ്റ് ബൗളിങ്ങിന്റെ സമ്മര്‍ദങ്ങള്‍ നേരിടാന്‍ അവന്‍ ശാരീരികമായി കൂടുതല്‍ ശക്തനാകേണ്ടതുണ്ട്. അവന് ഒരു ഓഫ്-സീസണ്‍ ആവശ്യമാണ്. അത് സീസണിലുടനീളം അവനെ ശക്തനാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ഓഫ് സീസണ്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വര്‍ഷം മുഴുവനും അവര്‍
കളിച്ചുകൊണ്ടിരുന്നാല്‍ ഇന്ധനമില്ലാതെ ഒരു കാര്‍ ഓടിക്കുന്നത് പോലെയാണ് അത്. ഒടുവില്‍ അത് നിങ്ങളെ തളര്‍ത്തും. ഫാസ്റ്റ് ബൗളിങ് സ്വാഭാവികമായും ശരീരത്തിന് വളരെയധികം സമ്മര്‍ദം ചെലുത്തുന്നു,’ മഗ്രാത്ത് പറഞ്ഞു.
Content Highlight: Glenn McGrath says Jasprit Bumrah needs a off season to gain fitness