| Monday, 12th February 2024, 8:52 am

സെഞ്ച്വറി കണക്കില്‍ രോഹിത് ശര്‍മക്കൊപ്പം; സൂര്യകുമാറിനെ പിന്നിലാക്കിയ മാക്‌സി മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയത്.

55 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. മാക്‌സ് വെല്ലിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചുകയറുകയും ചെയ്തു.

സ്‌കോര്‍

ഓസ്‌ട്രേലിയ 241/ 4(20)

വെസ്റ്റ് ഇന്‍ഡീസ് – 207/9 (20)

ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മാക്‌സ്‌വെല്ലിനായി. അഞ്ച് സെഞ്ച്വറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് മാക്‌സ്‌വെല്‍.

ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് മാക്‌സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 5

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 5

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 4

ബാബര്‍ അസം – പാകിസ്ഥാന്‍ – 3

കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 3

ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും കഴിഞ്ഞ ദിവസം പിറന്നിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരം എന്ന മാക്‌സ്‌വെല്ലിന്റെ നേട്ടമാണ് ഇതില്‍ പ്രധാനം. ഇതിന് മുമ്പ് 2015ല്‍ ജോഹനാസ് ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ ഫാഫ് ഡു പ്ലെസിയും 2023ല്‍ ഇംഗ്ലണ്ട് താരം ഫില്‍ സോള്‍ട്ടുമാണ് ഈ നേട്ടം കൈപ്പിടിയിലൊതുത്തിയത്. 119 റണ്‍സാണ് ഇരുവരും നേടിയത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി എന്ന നേട്ടവും ഇതോടെ മാക്‌സ്‌വെല്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതി. ബി.ആര്‍. മക്ഡര്‍മോട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട മാക്‌സി ഈ റെക്കോഡ് ഒറ്റക്ക് തന്റെ പേരിലാക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം/ ടീമുകള്‍ – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ, മെല്‍ബണ്‍ സ്റ്റാര്‍സ് – 4

ബെന്‍ മക്ഡര്‍മോട് – അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – 3

അലക്‌സ് കാരി – അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – 3

ആരോണ്‍ ഫിഞ്ച് – മെല്‍ബണ്‍ റെനഗെഡ്‌സ് –

ഉസ്മാന്‍ ഖവാജ – സിഡ്‌നി തണ്ടര്‍ – 2

ഇതിന് പുറമെ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഒരു അന്താരാഷ്ട്ര ടി-20 മാച്ചില്‍ പിറക്കുന്ന ഏറ്റവുമുയര്‍ന്ന കംബൈന്‍ഡ് ടോട്ടല്‍ എന്ന നേട്ടവും കഴിഞ്ഞ മത്സരത്തില്‍ പിറന്നിരുന്നു. 448 റണ്‍സാണ് രണ്ട് ടീമുകളും ചേര്‍ന്ന സ്വന്തമാക്കിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പിറന്ന 415 റണ്‍സായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോഡ് സ്‌കോര്‍.

Content Highlight: Glenn Maxwell equals Rohit Sharma’s record of most T20 centuries

Latest Stories

We use cookies to give you the best possible experience. Learn more