| Saturday, 29th December 2012, 12:53 am

ഗ്ലോബല്‍ വില്ലേജില്‍ സര്‍ഗ്ഗാലയയുടെ കരവിരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരകൗശല വിദ്യയുടെ കേരളത്തിലെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടെ ഇരിങ്ങലില്‍ നിന്നുള്ള സര്‍ഗ്ഗാലയയുടെ സ്റ്റാള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഗ്ലാബല്‍ വില്ലേജിലെ കേരള പവലിയനിലെത്തുന്നവരുടെ പ്രശംസ പിടിച്ചു പറ്റുന്നു.[]

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാകരകൗശലഗ്രാമമാണ് സര്‍ഗ്ഗാലയ. അധിനിവേശത്തിനെതിരായ ആദ്യപോരാട്ടം നയിച്ച കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ തുടക്കം കുറിച്ച സര്‍ഗ്ഗാലയ ഇന്നൊരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരെയും പാരമ്പര്യ കലാകാരന്‍മാരെയും കണ്‍െണ്ടത്തി പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനത്തിന്റെ നിയന്ത്രണം വടകര മടപ്പിള്ളിയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിനാണ്.

സര്‍ഗ്ഗാലയയിലെ 27 യൂണിറ്റുകളില്‍ നിര്‍മിച്ച മുപ്പതില്‍പരം ഇനങ്ങളിലുള്ള കരകൗശല ഉല്‍പന്നങ്ങളും കലാസൃഷ്ടികളുമാണ് ഉത്തരവാദ ടൂറിസത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഗ്ലാബല്‍ വില്ലേജില്‍ ഉള്‍പെടുത്തിയിട്ടുള്ള ഈ സ്റ്റാളിനെ സമ്പന്നമാക്കുന്നത്.

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഗൃഹാന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ബാംബു ഫര്‍ണീച്ചറിനു നേരെ മുഖം തിരിക്കാനാകില്ല. കല്ലന്‍മുളയുടെ സ്വാഭാവിക ഭംഗിക്കൊപ്പും തടി ഫര്‍ണീച്ചറുകള്‍ക്ക് നല്‍കാനാകാത്ത ഈടും ഈ ഉല്‍പന്നങ്ങള്‍ക്കുണ്ടണ്‍്. സംസ്‌കരിച്ചെടുത്ത  മുളയും കയറുമാണ് ബാംബു ഫര്‍ണീച്ചറിന്റെ നിര്‍മിതിക്ക് ഉപയോഗിക്കുന്നത്.

ഫ്‌ളോറിംഗ് ടൈലുകള്‍, ഡൈനിംഗ് ടേബിളുകള്‍, ട്രിപ്പിള്‍ സെറ്റി, ഡബിള്‍ സെറ്റി, സിംഗിള്‍ സെറ്റി, ട്രയാംഗിള്‍ ചെയര്‍, ടീപോയ്, എല്‍സിഡി ടിവി സ്റ്റാന്റ്, ഫാന്‍സി ലൈറ്റുകള്‍, കോര്‍ണര്‍ ലാംപുകള്‍, സീലിംഗ് ലൈറ്റുകള്‍, വിന്‍ഡോ കര്‍ട്ടനുകള്‍ തുടങ്ങി “ബാംബു ഒരു ബദല്‍ നാമം” എന്ന വിശേഷണ വാക്യം അന്വര്‍ഥമാക്കുന്ന ഉല്‍പന്നങ്ങളുടെ നിരയാണ് ബാംബു കോര്‍പറേഷന്റെ സ്റ്റാളിലുള്ളത്.

മുളയുടെയും കയറിന്റെയും സ്വാഭാവിക സങ്കലനത്തിന്റെ തനിമ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും പോളിഷ് ചെയ്ത് ഉപയോഗിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ടച്ച് വുഡ് ഉപയോഗിച്ച് ഫിനിഷിംഗ് നടത്തിയ ഫര്‍ണീച്ചറുകളും ഒരുക്കിയിട്ടുണ്ടണ്‍്.

Latest Stories

We use cookies to give you the best possible experience. Learn more