| Thursday, 27th February 2020, 3:23 pm

കൊല്ലത്ത് ഏഴുവയസുകാരിയെ കാണാതായി; സാമൂഹ്യമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി. നെടുമണ്‍കാവ് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ മകളായ ദേവനന്ദയെയാണ് കാണാതായത്.

കുട്ടിയുടെ ചിത്രം വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയെ തിരിച്ചു കിട്ടി എന്ന രീതിയിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ കുട്ടിയുടെ ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. വീടിന് സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ 10.55ഓടെയാണ് കുട്ടിയെ കാണാതായതെന്നാണ് വിവരം.

Latest Stories

We use cookies to give you the best possible experience. Learn more