| Thursday, 26th September 2013, 12:15 pm

പാലപ്പെട്ടിയില്‍ തട്ടിക്കൊണ്ടുപോയ പത്തുവയസുകാരിയെ കണ്ടെത്തി; ബന്ധു അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പൊന്നാനി:  വെളിയംകോട് പാലപ്പെട്ടിയില്‍ അഞ്ചാംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുകൂടിയായ പുതിയിരുത്തി പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) പിടിയിലായത

ഫിഷറീസ് സ്‌കൂളിലേക്ക് പുറപ്പെട്ട പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായിട്ടായിരുന്നു ഇന്നലെ പൊലീസിനു ലഭിച്ച വിവരം. അതേസമയം, കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളിലൊരാള്‍ സ്‌കൂളിലേക്ക് പോകുംവഴി ഓട്ടോറിക്ഷയില്‍ കുട്ടിയെ കയറ്റിപ്പോയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.

ഓട്ടോ ഡ്രൈവറെ കണ്ടെത്തി പൊലീസ് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ സ്‌കൂളിനു സമീപത്തുനിന്ന് കുട്ടിയുടെ ബന്ധു ഓട്ടോയില്‍ കയറ്റി പെരുമ്പടപ്പിലേക്ക് പോകുവാനാണ് പറഞ്ഞതെന്നാണ് വിവരം ലഭിച്ചത്.

അന്വേഷണത്തിനിടെ ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി കെ.എം. സൈതലവി, പൊന്നാനി സിഐ പി. അബ്ദുല്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉമ്മര്‍ പിടിയിലായത്.

Latest Stories

We use cookies to give you the best possible experience. Learn more