| Monday, 28th December 2015, 5:15 pm

ഗുഡ്ഗാവില്‍ കോളേജിന് മുന്നില്‍ പെണ്‍കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: പട്ടാപ്പകല്‍ കോളേജ് ഗേറ്റിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഗുഡ്ഗാവിലെ എം.ജി റോഡിലുള്ള ഗുരു ദ്രോണാചാര്യ കോളേജിന് മുന്നില്‍ തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് സംഭവമുണ്ടായത്. അതേസമയം വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു.

അതേസമയം വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ചും പ്രതികളെ കുറിച്ചും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടി കോളേജ് ഗേറ്റിന് മുന്നിലെത്തിയ ഉടനെ ഒരു മാരുതി സ്വിഫ്റ്റ് കാര്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് കാറിലേക്ക് കയറ്റി സ്ഥലം വിടുകയായിരുന്നു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. പത്തു സെക്കന്റുകള്‍ക്കുള്ളിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ കാറിനകത്തുള്ളവരെ തിരിച്ചറിയാനാവുന്നില്ല. സമീപത്തുണ്ടായിരുന്ന ചിലര്‍ കാറിനു പിറകെ ഓടിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. കാറിന് നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷികള്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more