| Thursday, 11th May 2017, 3:48 pm

എന്താണ് ബലാത്സംഗം? 11ട്വീറ്റുകളിലൂടെ ഒരു പെണ്‍കുട്ടി വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിലയാളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ബലാത്സംഗം എന്നു പറയുന്നത് എന്താണെന്ന് ഇപ്പോഴും അറിയില്ല. അവര്‍ സ്ഥിരമായി ഇരയെ പ്രതിയാക്കാന്‍ കാരണങ്ങള്‍ ചികഞ്ഞുകൊണ്ടിരിക്കും.

അത്തരം ആളുകളുടെ ശ്രദ്ധയിലേക്ക് ബലാത്സംഗം എന്നതിന് 11 ട്വീറ്റുകളിലൂടെ വിശദീകരിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ റോസ് എന്ന പെണ്‍കുട്ടി. ബലാത്സംഗം എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ റേപ്പിസ്റ്റിനെ പ്രതിരോധിക്കാന്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന കാര്യങ്ങളാണ് ഇവര്‍ ട്വീറ്റുകളിലൂടെ ചോദ്യം ചെയ്യുന്നത്.

ഒരു സ്ത്രീയുടെ യോനിയിലേക്ക് ലിംഗം ബലപ്രയോഗത്തിലൂടെ പ്രവേശിപ്പിക്കുമ്പോള്‍ അതിന് വേദനിക്കുകയും അതുകൊണ്ടുതന്നെ സ്വാഭാവികമായി അത് ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യും. കാരണം അത് അങ്ങനെയാണ്.

ഇത് ബോധപൂര്‍വ്വം ചെയ്യുന്ന കാര്യമല്ല. അത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ്. അതിനര്‍ത്ഥം സ്ത്രീ അത് ആസ്വദിക്കുന്നു എന്നല്ല.


Must Read: ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല; താരം മറ്റൊരാളാണ്


ശാരീരികമായി “അത് നല്ലതായി” തോന്നിയാലോ, അവര്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടാലോ അതിനര്‍ത്ഥം അവര്‍ അത് താല്‍പര്യപ്പെടുന്നു അല്ലെങ്കില്‍ ആസ്വദിക്കുന്നു എന്നല്ല.

ശരീരം അതിന്റെ സ്വാഭാവികമായ രീതിയില്‍ പ്രതികരിക്കും. അത് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല

അതായത് നമ്മള്‍ ഒരാളെ ഇക്കിളിക്കുമ്പോള്‍ അയാള്‍ക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇക്കിളിക്കുമ്പോള്‍ അവര്‍ ചിരിക്കാറുണ്ട്


Don”t Miss: വിദ്വേഷപ്രസംഗം; എന്തുകൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ല? യു.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി 


അവര്‍ ചിരിച്ചു എന്നതുകൊണ്ടുമാത്രം അവര്‍ അവര്‍ക്കത് ആസ്വാദ്യകരമാണെന്ന് പറയാന്‍ കഴിയില്ല. അത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണ്. അവര്‍ക്ക് അതിന്മേല്‍ യാതൊരു നിയന്ത്രണവുമില്ല.

നിങ്ങളില്‍ ചിലര്‍ പറയുന്ന കാര്യങ്ങളിലെ സൂചനകളും അതിന്റെ സ്വാധീനവും ശരിക്കും മനസിലാക്കേണ്ടതുണ്ട്. കാരണം അതില്‍ പലതിലും ഒരു കാര്യവുമുണ്ടാവില്ല.

ബലാത്സംഗത്തിന് ഇരയായ എത്ര സ്ത്രീപുരുഷന്മാര്‍ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് രതിമൂര്‍ച്ഛയുണ്ടായി എന്ന കാരണംകൊണ്ട് സ്വയം വെറുക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

അവര്‍ ആ ആക്രമണത്തെ ആസ്വദിച്ചിട്ടില്ല. എന്നിട്ടും അവര്‍ ആസ്വദിക്കുന്നു എന്ന തരത്തില്‍ ശരീരം പ്രതികരിച്ചത്, ശരീരം അവര്‍ക്കെതിരെ നിന്നത്, അവരില്‍ ആത്മസംഘര്‍ഷമുണ്ടാക്കുന്നു.

ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ ഒരു പുരുഷന് സ്ഖലനം സംഭവിച്ചാല്‍ അതിനര്‍ത്ഥം അദ്ദേഹം അത് ആസ്വദിച്ചു എന്നല്ല. അത് ബോധപൂര്‍വ്വമല്ലാത്ത പ്രതികരണമാണ്.

നിങ്ങള്‍ ഇതു വായിക്കുമ്പോഴും ബലാത്സംഗ ഇരകള്‍ക്ക് രതിമൂര്‍ച്ഛയുണ്ടാവുമെന്ന വസ്തുത ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍… എന്നെ ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യൂ.

We use cookies to give you the best possible experience. Learn more