| Monday, 29th September 2025, 5:33 pm

നസ്‌ലെനും മമിതയും എനിക്ക് കംഫര്‍ട്ടബിളാണ്; ഒരേ ടീമുമായി സിനിമ ചെയ്യുമ്പോള്‍ ആവര്‍ത്തന വിരസത തോന്നിയിട്ടില്ല: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികള്‍ക്ക് പരിചനായ സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം അടുത്തിടെ പ്രേമലു എന്ന ചിത്രം സംവിധാനം ചെയ്തും ജനപ്രീതി നേടി.

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഗിരീഷ് എ.ഡി. പ്രേമലു നിര്‍മിച്ച ഭാവന സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന സിനിമ കുടുംബചിത്രമായാണ് ഒരുങ്ങുന്നത്.

ഗിരീഷ് എ.ഡിയുടെ അധിക സിനിമകളിലും മമിത, അനശ്വര, നസ്‌ലെന്‍ തുടങ്ങിയവര്‍ ഉണ്ടാകാറുണ്ട്. ഒരേ ടീം വീണ്ടും വന്നപ്പോള്‍ തനിക്ക് ആവര്‍ത്തന വിരസത തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘സിനിമയുടെ കഥയും അവതരണവും ആളുകള്‍ക്ക് രസിക്കുക എന്നതാണ് പ്രധാനം. അത് വര്‍ക്ക് ആയാല്‍ അഭിനയിക്കുന്നത് ആരായാലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. എന്റെ സിനിമകളിലെല്ലാം നസ്‌ലെന്‍ ഉണ്ടായിരുന്നപോലെ. എനിക്ക് കംഫര്‍ട്ടബിള്‍ ആണ് ഇവരെല്ലാം.

കഥയ്ക്കനുസരിച്ച് ഇവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. കഥ അവര്‍ക്ക് വേണ്ടിയെഴുതി മുന്‍കൂട്ടി തീരുമാനിച്ചു ചെയ്യുന്നതൊന്നുമല്ല. അതങ്ങനെ സംഭവിക്കുന്നതാണ് വളരെ കുറച്ചാളുകള്‍ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും സിനിമ ആസ്വദിക്കുക എന്നതാണ് പ്രധാനം. മറ്റൊന്നും അവര്‍ക്ക് പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല,’ ഗിരീഷ് എ.ഡി പറയുന്നു.

Content highlight:  Girish AD says that I am comfortable with Naslen and Mamita  never felt bored while working with the same team

We use cookies to give you the best possible experience. Learn more