ഓണത്തിന് റിലീസിനെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഘോഷിക്കുന്ന തിരക്കിലാണ് സിനിമാ പ്രേക്ഷകര്‍ ഇപ്പോള്‍. മലയാളത്തിലെ റിപ്പീറ്റ് വാല്യൂവുള്ള ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേമിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഗിരീഷ് എ.ഡിയ്‌ക്കൊപ്പം നിവിന്‍ പോളി ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ മമിത ബൈജു നായികയായെത്തിപ്പോള്‍ മറ്റൊരു മികച്ച റോം-കോം ഫീല്‍ ഗുഡ് ചിത്രമാണ് മോളിവുഡിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം 50 കോടിയിലധികം നേടുകയും ചെയ്തിരുന്നു.
Photo: X.com
150 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയ പ്രേമലു എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസിനൊപ്പം ഗിരീഷ് എ.ഡി കൈകോര്‍ത്ത ചിത്രം വമ്പന്‍ കളക്ഷനിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.. ഇതോടെ മലയാളത്തിലെ മിനിമം ഗ്യാരണ്ടി നല്‍കുന്ന സംവിധായകനായും ഗിരീഷ് എ.ഡി മാറിയിരുന്നു. ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഗിരീഷ് എ.ഡിയുടെ നാല് വര്‍ഷം പഴക്കമുള്ള ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പവും ടൊവിനോ തോമസിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ‘ടൊവിനോയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ടൊവിനോയെ ് ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തോട് കഥയും കാര്യങ്ങളും ഒന്നും പറഞ്ഞിട്ടില്ല. എന്നാണ് നടക്കുക എന്നൊന്നും അറിയില്ല. സൂപ്പര്‍ ശരണ്യ പോലെ കുട്ടികളുടെ കഥയായിരിക്കില്ല. ടൊവിനോ മുതിര്‍ന്ന ആളായത് കൊണ്ട് അദ്ദേഹത്തിന് പറ്റിയ ഒരു കഥയായിരിക്കും,’ ഗിരീഷ് പറഞ്ഞു.
Photo: X.com
ബെത്‌ലഹേമിന് ഹൈ പോസിറ്റീവ് റിവ്യൂസും വമ്പന്‍ കളക്ഷനും വന്നതോടെ ടൊവിനോ ആരാധകര്‍ ഇപ്പോള്‍ വലിയ ആവേശത്തിലാണ്. ഗോദയിലും തീവണ്ടിയിലും കണ്ട പോലെ ഗിരീഷ് എ.ഡിയുടെ കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ടൊവിനോയെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ടൊവിനോയുടെ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കാത്ത വശം പുറത്തെടുക്കാന്‍ ഗിരീഷിന് സാധിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Girish AD’s old video goes viral wher he says his interest to work with Tovino Thomas