തിയേറ്ററുകളില്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ഈ ഫീല്‍ ഗുഡ് റോം കോം ചിത്രം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനടക്കം പല റെക്കോഡുകളും സ്വന്തം പേരിലാക്കി. തിയേറ്ററിലെ വന്‍ കുതിപ്പിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച. ബെത്‌ലഹേമിലെ ഓരോ സീനുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ ഡീറ്റെയ്‌ലിങ്ങുകള്‍ വരെ സിനിമാപേജുകള്‍ കുത്തിപ്പൊക്കിയതും ചര്‍ച്ചയായിക്കഴിഞ്ഞു.
ചിത്രത്തില്‍ വലിയൊരു കോണ്‍ഫ്‌ളിക്റ്റിന് വഴിവെച്ച ഒന്നായിരുന്നു രണ്ടാം പകുതിയില്‍ ജസ്റ്റിന് പോസ്റ്റലായെത്തുന്ന എം.വി.ഡി ചലാന്‍. ആഷ്‌ലിയുമൊത്ത് കറങ്ങാന്‍ പോകുന്നതിനിടയില്‍ എ.ഐ ക്യാമറ എടുത്ത ഫോട്ടോ കഥയില്‍ വലിയൊരു വഴിത്തിരിവാകുന്നുണ്ട്. എ.ഐ ക്യാമറയില്‍ ഈ ഫോട്ടോ പതിഞ്ഞിട്ടുണ്ടെന്ന കാര്യം ഗിരീഷ് എ.ഡി മുമ്പ് ഒരു ഷോട്ടില്‍ കാണിച്ചിട്ടുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം.
ഇരുവരും കാറില്‍ പോകുന്നതിനിടക്ക് ഒരു ഷോട്ടില്‍ എ.ഐ ക്യാമറ കാണിക്കുന്നുണ്ടെന്നും അതില്‍ പതിഞ്ഞ ഫോട്ടോയാണ് ചലാന്റെ രൂപത്തില്‍ വന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. ഇത്രയും ചെറിയ കാര്യത്തില്‍ വരെ ഗിരീഷ് എ.ഡി ഗംഭീര ഡീറ്റെയ്‌ലിങ് നല്‍കിയിട്ടുണ്ടെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ഇത്തരം ചെറിയ ഡീറ്റെയ്‌ലിങ്ങിനൊപ്പം ഒരുപാട് റഫറന്‍സ് സീനുകളും ഡയലോഗുകളും ബെത്‌ലഹേമിനെ കൂടുതല്‍ ഗംഭീരമാക്കുന്നു. ഗ്ലിക്‌സണ്‍, ബൈജു, ജോയല്‍, ഹരി തുടങ്ങി ഓരോ കഥാപാത്രങ്ങളുടെ സീനുകളും ഇതിനോടകം വൈറലായി. എല്ലാതരം പ്രേക്ഷകര്‍ക്കും റിലേറ്റാകുന്ന തരത്തിലാണ് ഗിരീഷ് എ.ഡി ഈ ചിത്രം ഒരുക്കിയതെന്ന് സംശയമില്ലാതെ പറയാനാകും.
ചിത്രത്തിലെ ബാക്കി സീനുകളും ഡയലോഗുകളും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. തിയേറ്ററുകളെ ജനസാഗരമാക്കിയ ജസ്റ്റിനും ആഷ്‌ലിയും ഒ.ടി.ടിയിലും പ്രേക്ഷകഹൃദയം കീഴടക്കുകയാണ്. തിയേറ്ററില്‍ ഹിറ്റാവുകയും ഒ.ടി.ടിയില്‍ ഓവര്‍റേറ്റഡ് ടാഗ് ലഭിക്കുകയും ചെയ്ത സിനിമകളുടെ ലിസ്റ്റില്‍ ബെത്‌ലഹേം ഇടംപിടിക്കാത്തതും സന്തോഷം നല്‍കുന്ന കാര്യമാണ്.
Content Highlight: Girish A D’s director Brilliance in Bethlehem Kudumba Unit viral after OTT release