| Wednesday, 1st August 2018, 5:08 pm

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.

ആലുവയിലെ സ്വകാര്യ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡോ. ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്പായിയെ ചികിത്സിച്ചിരുന്നത്.

കേരളത്തിലെ ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.

ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബം “പാടുക സൈഗാള്‍ പാടുക” ഇന്നും ശ്രോതാക്കളുടെ ഹിറ്റ് ലിസ്റ്റില്‍ മുന്നിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more