| Tuesday, 25th April 2017, 2:28 pm

അനില്‍ കുംബ്ലെയ്ക്കും ഡെയര്‍ഡെവിള്‍സിനും അമളി പറ്റിയപ്പോള്‍ സഹീര്‍ ഖാന്റെ പെണ്ണ് മാറി; പകരം വധുവായത് രണ്ടു കുട്ടികളുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്ലിലെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പേസ് അറ്റാക്കിംഗിന്റെ കുന്തമുനയുമായ സഹീര്‍ ഖാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്.

തങ്ങളുടെ പ്രിയങ്കരനായ സഹതാരത്തിന് വിവാഹാശംസകള്‍ അര്‍പ്പിച്ച് ദല്‍ഹി ടീമും ഇന്ത്യന്‍ ടീം പരീശീലകന്‍ അനില്‍ കുംബ്ലെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ദീര്‍ഘ നാളത്തെ സുഹൃത്തായ സാഗരിക ഘാട്‌ഗെയെ വിവാഹം ചെയ്യുന്നതായി സഹീര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ സാഗരികയും സന്തോഷ വാര്‍ത്ത വെളിപ്പെടുത്തി. പിന്നെ സംഭവിച്ചതായിരുന്നു തമാശ.

സഹീര്‍ നായകനായ ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇരുവരുടേയും ഫോട്ടോ സഹിതം മംഗളാശംസകളെത്തി. പക്ഷെ ചെറിയൊരു അബദ്ധം പറ്റി. വധുവിന്റെ പേര് സാഗരിക ഘാട്‌ഗെ എന്നതിനു പകരം സാഗരിക ഗോസെ എന്നായിപ്പോയി. വധുവായ സാഗരിക ഘാട്‌ഗെ സിനിമാ താരമാണ് എന്നാല്‍ ഗോസെയാകട്ടെ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും.

ഇതേ അബദ്ധം തന്നെ മുന്‍ താരം കൂടിയായ അനില്‍ കുംബ്ലെയ്ക്കും സംഭവിച്ചതോടെ താനല്ല സഹീറിന്റെ വധുവെന്ന് പറഞ്ഞ് സാഗരിക ഗോസെ രംഗത്തെത്തുകയായിരുന്നു. താനല്ല അതെന്നും താന്‍ രണ്ട് മക്കളുടെ അമ്മയാണെന്നുമായിരുന്നു സാഗരിക ഗോസെയുടെ ട്വീറ്റ്.


Also Read: തങ്ങള്‍ക്കെതിരെ എം.എം മണി ഉയര്‍ത്തിയ ആരോപണങ്ങളെ പൊമ്പിളൈ ഒരുമയ്‌ക്കെതിരാക്കി മാറ്റാതെ മറുപടി പറയാന്‍ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും കഴിയാത്തതെന്തുകൊണ്ട്?


അമളി മനസിലായതോടെ യാഥാര്‍ത്ഥ സാഗരികയെ തന്നെ ടാഗ് ചെയ്ത് ഡെയര്‍ഡെവിള്‍സും അനില്‍ കുംബ്ലെയും രക്ഷപ്പെടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more