| Tuesday, 29th September 2020, 3:32 pm

കരണ്‍ ജോഹറിനെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി, പാകിസ്താനില്‍ നിന്ന് നിരന്തരം കോളുകളെന്ന് അകാലി ദള്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്
മുംബൈ: ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ മയക്കുമരുന്ന് സല്‍ക്കാരം നടത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് പാകിസ്താനില്‍ നിന്ന് ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി അകാലി ദള്‍ നേതാവ് മന്‍ജിന്ദര്‍ സിര്‍സ.
 
പരാതി പിന്‍വലിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ഭീഷണിയെന്ന് സിര്‍സ പറഞ്ഞു.
ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നേയും കുടുംബത്തേയും കൊല്ലുമെന്ന് ഫോണ്‍ വിളിച്ച മുഹമ്മദ് വാസീം പറഞ്ഞതായി സിര്‍സ ആരോപിച്ചു.
 
കരണ്‍ ജോഹര്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുവേണ്ടി മയക്കുമരുന്ന് സല്‍ക്കാരം നടത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്‍ജിന്ദര്‍ സിര്‍സ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു.
 
2019 ലെ ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Getting threats from Pakistan over complaint against Karan Johar, claims Akali Dal leader Manjinder Singh Sirsa
We use cookies to give you the best possible experience. Learn more