| Monday, 21st September 2026, 1:19 pm

ബെര്‍ലിന്റെ മംദാനി: മേയറാകാന്‍ തീവ്ര ഇടതുപക്ഷസ്ഥാനാര്‍ഥി

ദേവിക ജയചന്ദ്രന്‍

ബര്‍ലിന്‍: ബര്‍ലിന്‍ സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പില്‍ മുന്നേറി തീവ്ര ഇടതുപക്ഷ സ്ഥാനാര്‍ഥി എലിഫ് എറാല്‍പ്. തലസ്ഥാനത്ത് ആദ്യമായാണ് കുടിയേറ്റ പശ്ചാത്തലമുള്ള ഒരാള്‍ ഭരിക്കാന്‍ പോകുന്നത്. ഡൈ ലിങ്കെ (ലെഫ്റ്റ് പാര്‍ട്ടി) സ്ഥാനാര്‍ഥിയാണ് എലിഫ്.

തുര്‍ക്കി വംശജയാണ് 45കാരിയായ എലിഫ് മനുഷ്യാവകാശപ്രവര്‍ത്തകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകളില്‍ മുന്നിട്ടുനിന്നിരുന്നു.

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വിജയം ലോകമെമ്പാടുമുള്ള ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് പ്രചോദനമായെന്ന് അവര്‍ പറഞ്ഞിരുന്നു. മംദാനിയോടുള്ള സാമ്യതകള്‍ മൂലവും ക്ഷേമപ്രവര്‍ത്തനങ്ങളിലൂന്നിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും എലിഫിന് ജര്‍മനിയുടെ മംദാനി എന്ന പേരു നല്‍കിയിരുന്നു.

സാമൂഹിക അനീതിയ്‌ക്കെതിരെ പോരാടുന്നതിനും നഗരങ്ങളിലെ ചെലവ് കുറക്കുക എന്നിവയായിരുന്നു ഇരുവരുടെയും പ്രധാന അജണ്ടകള്‍.

ലീഡുണ്ടെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ ലെഫ്റ്റ് പാര്‍ട്ടിക്ക് വേണ്ടിവരും. സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ഗ്രീന്‍സ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മനിയിലെ സാക്‌സോണി-അന്‍ഹാള്‍ട്ട് പ്രവിശ്യയിലെ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷപാര്‍ട്ടിയായ എ.എഫ്.ഡി മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു തീവ്രവലതുപക്ഷക്ഷി ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.

ബര്‍ലിനിലും എ.എഫ്.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 16.1 ശതമാനം വോട്ടുനേടി മൂന്നാമതാണ് പാര്‍ട്ടി.

Content Highlight: Germany’s Left Party on track for historic victory in Berlin state election

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more