| Monday, 19th October 2026, 8:31 am

80ാം വയസിൽ ലോകകപ്പ് ഉയർത്തി ജർമനി; പിറന്നത് പുതിയ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

80 വയസിന് മുകളിലുള്ളവരുടെ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കി ജർമനി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടന്ന 70+ വേൾഡ് കപ്പ് 2026ൽ 80+ വിഭാഗത്തിലാണ് ജർമൻ പട കിരീടം ചൂടിയത്. ടൂർണമെന്റിൽ 70+, 75+, 85+ എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തി ഒരു ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്നത്.

ടൂർണമെന്റിൽ ജർമനി, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക, കാനഡ, വെയ്ൽസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. 70+ വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഓരോ ടീമുകളിലും 11 വീതം താരങ്ങളാണ് കളത്തിലിറങ്ങിയത്.

എന്നാൽ 75 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഓരോ ടീമിലും എട്ട് താരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഫുട്ബോളിൽ പ്രായം എന്നത് വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ജർമനി.

ലോക ഫുട്ബോളിൽ ഒരുപിടി കിരീട നേട്ടങ്ങൾ കൊണ്ട് തങ്ങളുടെതായ സ്ഥാനം കെട്ടിപ്പടുത്തിയർത്തിയ ജർമനി തങ്ങളുടെ ഫുട്ബോൾ നേട്ടങ്ങളിലേക്ക് പുതിയൊരു ചരിത്രവും രേഖപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ജർമനി നിലവിൽ ഉയിർത്തെഴുന്നേൽപ്പിന്റെ ഘട്ടത്തിലാണ്. ഇതിഹാസ പരിശീലകൻ യൂർഗൻ ക്ലോപ്പിന്റെ നേതൃത്വത്തിലാണ് ജർമനി പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്.

നിലവിൽ ക്ലോപ്പിന്റെ കീഴിൽ യുവേഫ നേഷൻസ് ലീഗ് സ്വന്തമാക്കാനാണ് ജർമനി പോരാടുന്നത്. നിലവിൽ ഗ്രൂപ്പ് ബി-യിൽ നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയും അടക്കം അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുൻ ലോക ചാമ്പ്യന്മാർ.

2026 ലോകകപ്പിൽ നിന്നും ജർമനി പുറത്തായതിന് പിന്നാലെ ജൂലിയൻ നെഗൽസ്മാൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്‌ളോപ്പ് ജർമനിയുടെ പരിശീലക കുപ്പായമണിഞ്ഞത്.

2026 ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ പരാഗ്വയോട് പരാജയപ്പെട്ടാണ് ജർമനി പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പുതുമുഖങ്ങളായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി വരവറിയിച്ച ജർമനി രണ്ടാം മത്സരത്തിൽ ആഫ്രിക്കൻ ടീം ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും കീഴടക്കി.

എന്നാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇക്വാഡോറിനെതിരെ 2-1ന് ജർമനി പരാജയപ്പെടുകയായിരുന്നു. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടായരുന്നു ജർമനിഅടുത്ത റൗണ്ടിലേക്ക് കടന്നത്. എന്നാൽ റൗണ്ട് ഓഫ് 32ൽ പരാഗ്വയോട് പെനാൽറ്റിയിൽ വീണ് ജർമനി പുറത്താവുകയായിരുന്നു.

2014ൽ ബ്രസീലിയൻ മണ്ണിൽ നിന്നും ലോക കിരീടം നേടിയതിന് ശേഷം ജർമനിക്ക് പിന്നീട് നടന്ന മേജർ ടൂർണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 2018 റഷ്യൻ ലോകകപ്പിലും 2022 ഖത്തർ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ ജർമനി പുറത്തായിരുന്നു.

Content Highlight: Germany football team lift the world cup 80+ age category

Latest Stories

We use cookies to give you the best possible experience. Learn more