| Wednesday, 26th November 2025, 11:07 pm

കീഴടങ്ങികൊണ്ടുള്ള സമാധാനം ഉക്രൈനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യം: യു.എസ് പദ്ധതിക്കെതിരെ ജര്‍മനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ 28 ഇന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി ജര്‍മനി.

കീഴടങ്ങിക്കൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ ഉക്രൈനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന് ജര്‍മന്‍ പ്രതി രോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു.

യു.എസ് സമാധാന പദ്ധതിയുടെ പേരില്‍ ഉക്രൈനെ ഏകപക്ഷീയമായി കീഴടങ്ങാനായി പ്രേരിപ്പിക്കരുതെന്നും ജര്‍ മന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏതൊരു സമാധാന ശ്രമവും ഗൗരവമുള്ളതാണെന്നും അത് സുരക്ഷിതമായ യൂ റോപ്പ് സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും മന്ത്രി ജര്‍മന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.

ഭാവിയില്‍ ജര്‍മനിക്ക് ഏതൊക്കെ രാജ്യങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് അറിയില്ല. അതിനാല്‍ തന്നെ, ജര്‍മനി ന യതന്ത്രപരമായ പങ്കിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും പിറ്റോറിയസ് പറഞ്ഞു. വരുംകാലത്തും വി ഷയത്തിലെ ജര്‍മനിയുടെ പങ്ക് നിര്‍വചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച പദ്ധതി ഉക്രൈന്‍ അംഗീകരിച്ചതായാണ് സൂചന. പദ്ധതിയുടെ സത്തയെ പിന്തുണക്കുന്നുവെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ചനടത്താനായി യു.എസ് മധ്യസ്ഥം വഹിക്കാനുള്ള പ്ര ത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനെ റഷ്യയിലേക്ക് അയച്ചിരിക്കുകയാണ്.

നേരത്തെ, യു.എസ് സമാധാന പദ്ധതിക്കെതിരായ നിലപാടാണ് ഉക്രൈന്‍ സ്വീകരിച്ചിരുന്നത്. ഒന്നുകില്‍ ഉക്രൈന്റെ അന്തസ് നഷ്ടപ്പെടുത്തുകയോ അല്ലെങ്കില്‍ പ്രധാനപ്പെട്ട സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുകയോ ചെയ്യേണ്ടി വരുമെന്ന് സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാടുകളില്‍ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് സൂചന.

നാറ്റോയില്‍ ചേരാനുള്ള നീക്കം പൂര്‍ണമായും ഉപേക്ഷിക്കുക, ക്രിമിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കുക, സൈന്യത്തിന്റെ അംഗബലം കുറയ്ക്കുക, പല ഭാഗത്തുനിന്നും സൈന്യത്തെ പിന്‍വലിക്കുക തുടങ്ങി

യ 28 വ്യവസ്ഥകളാണ് യു.എസ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാന പദ്ധതിയിലെ മുഴുവന്‍ വ്യവസ്ഥകളും പുറത്തുവിട്ടിട്ടില്ല

Content Highlight: Germany against US peace plan

Latest Stories

We use cookies to give you the best possible experience. Learn more